Join Whatsapp Group. Join now!
Aster MIMS 10/10/2023

റാഗിങ്ങും കൈയ്യാങ്കളിയും; കാസര്‍കോട് - മംഗളൂരു ട്രെയിനുകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കും

തിങ്കളാഴ്ച മുതല്‍ ജില്ലാ പോലീസ് റെയില്‍വേ പോലീസുമായി ചേര്‍ന്ന് ട്രെയിനുകളില്‍ മംഗളൂരു വരെ കൂടുതല്‍ പോലീസിനെ നിയോഗിക്കും. രാവിലേയും വൈകിട്ടും റെയില്‍വേ സ്റ്റേKasaragod, Kerala, news, Police, Train, Police inspection will be tighten in Train
കാസര്‍കോട്: (www.kasargodvartha.com 30.06.2017) തിങ്കളാഴ്ച മുതല്‍ ജില്ലാ പോലീസ് റെയില്‍വേ പോലീസുമായി ചേര്‍ന്ന് ട്രെയിനുകളില്‍ മംഗളൂരു വരെ കൂടുതല്‍ പോലീസിനെ നിയോഗിക്കും. രാവിലേയും വൈകിട്ടും റെയില്‍വേ സ്റ്റേഷനുകളില്‍ പോലീസിനെയും, ഷാഡോ പോലീസിന്റെയും നിരീക്ഷണം ശക്തമാക്കും. മുന്‍വര്‍ഷങ്ങളില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തീവണ്ടിക്കകത്തും, റെയില്‍വേ സ്റ്റേഷനുകളിലും ചേരിതിരിഞ്ഞ് അടിപിടികൂടിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അടിപിടിയോ മറ്റോ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരക്കാര്‍ക്കെതിരെ നിയമപരമായി റാഗിങ് ഉള്‍പ്പെടെയുള്ള ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ വ്യക്തമാക്കി.

മംഗളൂരു ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജില്ലയില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്നുണ്ട്. ട്രെയിനുകളിലെ മറ്റു യാത്രക്കാര്‍ക്ക് അസ്വാരസ്യം ഉണ്ടാക്കുന്ന രീതിയിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും രീതിയിലുള്ള സംഭവമോ, ദുരനുഭവമോ ഉണ്ടായാല്‍ ആ വിവരം താഴെ പറയുന്ന ഫോണുകളില്‍ അറിയിക്കാം. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് മക്കള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ രക്ഷിതാക്കള്‍ക്കും പോലീസിന്റെ സഹായം തേടാം. വിവരം രഹസ്യമായി സൂക്ഷിക്കണമെങ്കില്‍ അത്തരത്തില്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

വിളിക്കേണ്ട നമ്പര്‍: മഞ്ചേശ്വരം പി.എസ് - (9497980926, 04998 272640), കുമ്പള പി.എസ് - (9497980924, 04998 213037),  കുമ്പള സി.ഐ - 9497987218, കാസര്‍കോട് പി.എസ് - (9497980934, 04994 230100), കാസര്‍കോട് സി.ഐ - 9497987217, റെയില്‍വേ പോലീസ്, കാസര്‍കോട്് - 04994 223030, വനിത സി.ഐ - 9497987223,  വനിത സെല്‍ - 1091.

Kasaragod, Kerala, news, Police, Train, Police inspection will be tighten in Train

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Train, Police inspection will be tighten in Train