city-gold-ad-for-blogger

പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: (www.kasargodvartha.com 18.06.2017) പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. www.hscap.kerala.gov.in എന്ന സൈറ്റില്‍ അലോട്ട്‌മെന്റ് വിവരങ്ങള്‍ ലഭ്യമാകും. ആദ്യ അലോട്ട്‌മെന്റില്‍ സീറ്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി അതത് സ്‌കൂളില്‍ പ്രവേശനം ഉറപ്പാക്കിയിരിക്കണം.

അലോട്ട്മെന്റില്‍ ഫസ്റ്റ് ഓപ്ഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഫീസടച്ച് സ്‌കൂളില്‍ സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകള്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥി സ്ഥിരപ്രവേശനമോ ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ നേടാവുന്നതാണ്. താല്‍ക്കാലിക പ്രവേശനമാണെങ്കില്‍ ഫീസടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചിട്ടും താത്ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല.
പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Thiruvananthapuram, news, Top-Headlines, Students, Plus One First Allotment on Monday

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia