Join Whatsapp Group. Join now!
Aster MIMS 10/10/2023

പുണ്യ റമദാനില്‍ ജീവകാരുണ്യ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണം: പി എ ഇബ്രാഹിം ഹാജി

കാരുണ്യമര്‍ഹിക്കുന്ന ജനസഹസ്രങ്ങളിലേക്കും ഒട്ടനവധി സംഘടനകളുടെ കാരുണ്യ നിധിയിലേക്കും നിരവധി ദീനീ സ്ഥാപനങ്ങള്‍ക്കും ഓര്‍ഫനേജുകള്‍ക്കും ദേശഭാഷാതിര്‍ത്തികളോ Dubai, KMCC, Programme, Gulf, PA Ibrahim Haji, Brochure Release
ദുബൈ: (www.kasargodvartha.com 18.06.2017) കാരുണ്യമര്‍ഹിക്കുന്ന ജനസഹസ്രങ്ങളിലേക്കും ഒട്ടനവധി സംഘടനകളുടെ കാരുണ്യ നിധിയിലേക്കും നിരവധി ദീനീ സ്ഥാപനങ്ങള്‍ക്കും ഓര്‍ഫനേജുകള്‍ക്കും ദേശഭാഷാതിര്‍ത്തികളോ, ജാതി - മത വ്യത്യാസമോ നോക്കാതെ കാരുണാര്‍ദ്രമായ മനസോടെ കാരുണ്യം വാരി വിതറുന്ന ഏക പ്രസ്ഥാനം കെ എം സി സി മാത്രമാണെന്ന് ചന്ദ്രിക ഡയറക്ടറും കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ഡോ. പി എ ഇബ്രാഹിം ഹാജി അഭിപ്രായപ്പെട്ടു. കെ എം സി സിയുടെ അത്യുദാരതയില്‍ മാത്രം ആയിരങ്ങളാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. സമൂഹ നന്മകള്‍ക്കായി പ്രവര്‍ത്തിക്കുന്ന എല്ലാ കൂട്ടായ്മകളും കെ എം സി സി യുടെ ഈ കാരുണ്യം മാതൃകയാക്കണം. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ കണ്ടെത്തി കൂടുതല്‍ കാരുണ്യപ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ബൈത്തുറഹ് മ ബ്രോഷര്‍ യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റിലിന് നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

PA Ibrahim Haji on Charity

അഗതികള്‍ക്കും അനാഥ മക്കള്‍ക്കും അന്ധ വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്കും രോഗപീഢകളില്‍ വേദനിക്കുന്നവര്‍ക്കും സമാശ്വാസം നല്‍കുന്ന കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കാരുണ്യ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. കെ എം സി സി കേന്ദ്ര കമ്മിറ്റി മുതല്‍ സംസ്ഥാന, ജില്ലാ, മണ്ഡലം പഞ്ചായത്ത് കമ്മിറ്റികള്‍ കോടികളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് പരിശുദ്ധ റമദാനില്‍ മാത്രം ചെയ്യുന്നത്. ആശ്രയമറ്റ ജനങ്ങള്‍ ആശയോടെ കെ എം സി സി യെ പ്രതീക്ഷിക്കുന്നുവെന്ന സത്യം ഓരോ കെ എം സി സി ക്കാരനേയും ഒഴിവു നിമിഷങ്ങള്‍ ഇത്തരം നന്മകള്‍ക്കായ് ചിലവഴിക്കാന്‍ പ്രേരിപ്പിക്കുകയാണ്. പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന ഈ വലിയ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടാന്‍ സാന്ത്വനം പറ്റിയവരുടേയും ആശ്രിതരുടേയും പൊതുസമൂഹത്തിന്റെയും പ്രാര്‍ത്ഥനകള്‍ മാത്രം മതിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു. യു എ ഇ കെ എം സി സി വൈസ് പ്രസിഡന്റ് എം സി ഹുസൈനാര്‍ ഹാജി, ദുബൈ കെ എം സി സി പ്രസിഡന്റ് പി കെ അന്‍വര്‍ നഹ, സൂപ്പി പാധിരപ്പറ്റ, സി എച്ച് സെന്റര്‍ സെക്രട്ടറി സിദ്ദീഖ് മാസ്റ്റര്‍, ബപ്പന്‍കുട്ടി നടവന്നൂര്‍, വൈസ് പ്രസിഡന്റ് എം എ മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍ തോട്ടുംഭാഗം, ജില്ലാ ഭാരവാഹികളായ സി എച്ച് നൂറുദ്ദീന്‍, ടി ആര്‍ ഹനീഫ്, ഇസ്മാഈല്‍ നാലാംവാതുക്കല്‍, മണ്ഡലം ഭാരവാഹികളായ സലാം കന്യാപാടി, യൂസുഫ് മുക്കോട്, ഹനീഫ് ബാവ, ഫൈസല്‍ പട്ടേല്‍, അഷറഫ് ബായാര്‍, റഫീഖ് മാങ്ങാട്, ഫവാസ് പൂച്ചക്കാട്, ബഷീര്‍ പാറപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, KMCC, Programme, Gulf, PA Ibrahim Haji, Brochure Release.