city-gold-ad-for-blogger

തോക്കെടുത്ത് വീണ്ടും പി സി ജോര്‍ജ്; ചെറ്റത്തരം കാട്ടിയാല്‍ കൊല്ലുമെന്ന് ഭീഷണി

പൂഞ്ഞാര്‍: (www.kvartha.com  29.06.2017) മുണ്ടക്കയത്ത് എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്ക് നേരെ പി സി ജോര്‍ജ് എംഎല്‍എ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ഹാരിസണ്‍ എസ്‌റ്റേറ്റിന്റെ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ടാണ് സ്ഥലം എംഎല്‍എയായ പി സി ജോര്‍ജ് സ്ഥലത്തെത്തിയത്. എസ്‌റ്റേറ്റ് ഭൂമി ഒരുസംഘമാളുകള്‍ കൈയ്യേറിയിരുന്നു. വിവരമറിഞ്ഞ് ഒഴിപ്പിക്കാന്‍ എത്തിയ തൊഴിലാളികളും കൈയ്യേറ്റക്കാരുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് സ്ഥലത്തെത്തിയ പി സി ജോര്‍ജും തൊഴിലാളികളുമായി വാക്കേറ്റം ഉണ്ടായി.

തോക്കെടുത്ത് വീണ്ടും പി സി ജോര്‍ജ്; ചെറ്റത്തരം കാട്ടിയാല്‍ കൊല്ലുമെന്ന് ഭീഷണി

ഒടുവില്‍ കൈയ്യില്‍ കരുതിയ തോക്കെടുത്ത് പി സി ജോര്‍ജ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടുകയായിരുന്നു. എംഎല്‍എ ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും തൊഴിലാളികള്‍ ആരോപിച്ചു. പാവങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് താന്‍ തോക്കെടുത്തതെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു. തൊഴിലാളികളുടെ കൈയില്‍ ആസിഡ് ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

മുണ്ടക്കയത്ത് ഹാരിസണ്‍ എസ്‌റ്റേറ്റിലെ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് സ്ഥലം എംഎല്‍എകൂടിയായ പി സി ജോര്‍ജ് ഇടപെട്ടത്. എംഎല്‍എ സ്ഥലത്ത് എത്തിയതറിഞ്ഞ് തൊഴിലാളികളും സ്ഥലത്തെത്തി. ഇതേത്തുടര്‍ന്നാണ് സ്ഥിതി സംഘര്‍ഷഭരിതമായത്. രൂക്ഷമായ വാക്കുതര്‍ക്കമാണ് ഇരുപക്ഷവും തമ്മില്‍ ഉണ്ടായത്.

ഇതിനിടെ പി സി ജോര്‍ജ് ഉപയോഗിച്ച ചില വാക്കുകള്‍ പിന്‍വലിക്കണമെന്ന് തൊഴിലാളികള്‍ നിലപാടെടുത്തു. ഇതു നടക്കില്ലെന്ന് പി സി ജോര്‍ജും വ്യക്തമാക്കി. ഇതോടെ കൂടുതല്‍ തൊഴിലാളികള്‍ സ്ഥലത്തെത്തി. പി സി ജോര്‍ജ് മടങ്ങിപ്പോകണമെന്ന് മുദ്രാവാക്യം മുഴക്കി. ഇതോടെ പ്രകോപിതനായ പി സി ജോര്‍ജ് കയ്യിലുണ്ടായിരുന്ന പിസ്റ്റളെടുത്ത് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടുകയായിരുന്നു. ഇതോടെ, ജോര്‍ജിനൊപ്പം ഉണ്ടായിരുന്നവരും ചില തൊഴിലാളി നേതാക്കളും ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു.

കളളും കുടിച്ച് ചെറ്റത്തരം കാണിച്ച് കൊല്ലാന്‍ വന്നാല്‍ ഇനിയും തോക്ക് ഉപയോഗിക്കുമെന്നും തന്റെ സുരക്ഷയ്ക്കാണ് തോക്ക് വാങ്ങിയതെന്നും പിസി ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ എംഎല്‍എയ്ക്ക് എതിരെ തൊഴിലാളികള്‍ പോലീസില്‍ പരാതിപ്പെടുമെന്നാണ് വിവരം. എന്നാല്‍, പാവപ്പെട്ട തൊഴിലാളികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയാണ് തോക്കെടുത്തതെന്ന് പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു. കയ്യിലുള്ളത് ലൈസന്‍സുള്ള തോക്കാണ്. വേണ്ടിവന്നാല്‍ വെടിയുതിര്‍ക്കാനും മടിക്കില്ല. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Kerala, Top-Headlines, news, P.C George, MLA, Murder-attempt, Assault, Clash, P C George MLA points pistol at workers.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia