Join Whatsapp Group. Join now!
Aster MIMS 10/10/2023

വജ്രം അടക്കം ഏഴു ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി വനിതാ ഡോക്ടറുടെ പരാതി; ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തു

വജ്രം അടക്കം ഏഴു ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി വനിതാ ഡോക്ടറുടെ പരാതി. സംഭവത്തില്‍ ആദ്യം പോലീസ് കേസെടുത്തില്ലെങ്കിലും പിന്നീട് ഉന്നതങ്ങളില്‍ നിന്നുള്ളKasaragod, Kerala, news, Police, case, complaint, Robbery, Ornaments worth Rs. 7 Lakh robbed; case registered
നീലേശ്വരം: (www.kasargodvartha.com 30.06.2017) വജ്രം അടക്കം ഏഴു ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി വനിതാ ഡോക്ടറുടെ പരാതി. സംഭവത്തില്‍ ആദ്യം പോലീസ് കേസെടുത്തില്ലെങ്കിലും പിന്നീട് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നീലേശ്വരത്തെ കമ്മാടം റസാഖിന്റെ മകള്‍ ഡോ. സഫാനയാണ് പരാതി നല്‍കിയത്.

ജൂണ്‍ ആദ്യവാരത്തിലാണ് സംഭവം നടന്നത്. ഇതുസംബന്ധിച്ച് പിറ്റേദിവസം തന്നെ സഫാന പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉയര്‍ന്ന പോലീസ് മേധാവി ഇടപെട്ടതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മംഗളൂരു സ്വദേശി ഡോ. ഹാറൂണാണ് സഫാനയുടെ ഭര്‍ത്താവ്. ഭര്‍ത്താവിനോടൊപ്പം ഖത്തറിലായിരുന്നു സഫാന. പരീക്ഷ എഴുതാനായി നാട്ടിലെത്തിയതായിരുന്നു. നീലേശ്വരം പേരോലിലെ വീട്ടില്‍ നിന്നും മംഗളൂരുവിലെ ഭര്‍തൃവീട്ടിലേക്ക് പോകുമ്പോള്‍ ട്രോളി ബാഗിന്റെ അടിത്തട്ടില്‍ ചെറിയ ബോക്‌സിലാക്കി വെച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.

ജ്വല്ലറികളില്‍ നിന്നും സ്വര്‍ണം വാങ്ങിയപ്പോള്‍ ലഭിച്ചതാണ് ബോക്‌സ്. നാല് ബോക്‌സുകളിലായാണ് സ്വര്‍ണം ബാഗിനുള്ളില്‍ വെച്ചിരുന്നത്. വീടിന്റെ രണ്ടാംനിലയില്‍ വെച്ചാണ് സ്വര്‍ണവും അതിനുമുകളില്‍ തുണികളും വെച്ചത്. പിന്നീട് ബാഗ് താഴത്തെ നിലയില്‍ കൊണ്ടുവന്ന് കുട്ടിയുടെ ഡ്രസുകള്‍ അതിനുള്ളില്‍ വെക്കാന്‍ വേലക്കാരിയെ ഏല്‍പ്പിച്ചു. യാത്രപുറപ്പെടുന്നതിന് മുമ്പ് ട്രോളി ബാഗ് പൂട്ടി കാറില്‍ വെച്ചു. നീലേശ്വരത്തുനിന്നും ട്രെയിന്‍മാര്‍ഗമാണ് മംഗളൂരുവിലേക്ക് പുറപ്പെട്ടത്. മംഗളൂരുവില്‍ വണ്ടിയിറങ്ങി ഭര്‍തൃവീട്ടുകാരുടെ കാറില്‍ വീട്ടിലെത്തി സ്വര്‍ണം അലമാരയിലെടുത്തുവെക്കാന്‍ ബാഗ് തുറന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി അറിഞ്ഞത്. എന്നാല്‍ ബാഗിന്റെ ലോക്ക് പൊട്ടിയിരുന്നില്ല. ബാഗ് കീറിയിട്ടുമുണ്ടായിരുന്നില്ല.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് ചോദ്യം ചെയ്യാനായി മുള്ളേരിയ സ്വദേശിനിയായ വേലക്കാരിയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചുവെങ്കിലും സ്വന്തം വീട്ടിലേക്ക് പോയ വേലക്കാരി സുഖമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയതായി പോലീസ് പറഞ്ഞു. മംഗളൂരു പോലീസും സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.
Kasaragod, Kerala, news, Police, case, complaint, Robbery, Ornaments worth Rs. 7 Lakh robbed; case registered

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, case, complaint, Robbery, Ornaments worth Rs. 7 Lakh robbed; case registered