Join Whatsapp Group. Join now!
Aster MIMS 10/10/2023

എല്‍ ബി എസില്‍ എന്‍ ആര്‍ ഐ ക്വാട്ട പ്രവേശനം

കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജില്‍ ബി ടെക്, സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് LBS-College, Education, Students, Kasaragod, NRI seat
കാസര്‍കോട്: (www.kasargodvartha.com 20.06.2017) കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജില്‍ ബി ടെക്, സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള എന്‍ ആര്‍ ഐ ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവര്‍ക്കും അപേക്ഷിക്കാം. 750 രൂപ അടച്ച് അപേക്ഷ ഫോറം കോളജ് ഓഫീസില്‍ നിന്നും വാങ്ങാം. അപേക്ഷകള്‍ ഈ മാസം 27 നകം ലഭിക്കണം. എല്‍ ബി എസ് കോളജിന്റെ www.lbscek.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ ലോഡ് ചെയ്യാം. പ്രിന്‍സിപ്പാളിന്റെ പേരില്‍ 750 രൂപയുടെ കാസര്‍കോട് മാറാവുന്ന ഡി ഡി സഹിതവും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 250555.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: LBS-College, Education, Students, Kasaragod, NRI seat.