Join Whatsapp Group. Join now!
Aster MIMS 10/10/2023

വെളിച്ചം ദുഃഖമാണുണ്ണി... കെഎസ്ഇബി സെക്ഷന്‍ ഓഫീസ് പരിസരം ഇരുട്ടില്‍

വൈദ്യുതി വിതരണത്തിന്റെ ചുമതലയുള്ള കെ എസ് ഇ ബി തൃക്കരിപ്പൂര്‍ സെക്ഷന്‍ ഓഫീസ് പരിസരം മാസങ്ങളായി ഇരുട്ടില്‍. നാടൊട്ടുക്കും വെളിച്ചമൊരുക്കാന്‍ ഓടിനടക്കുമ്പോള്‍ Trikaripure, Street, Lights, Kasaragod, Natives, No street lights in KSEB office premises.
തൃക്കരിപ്പൂര്‍: (www.kasargodvartha.com 23.06.2017) വൈദ്യുതി വിതരണത്തിന്റെ ചുമതലയുള്ള കെ എസ് ഇ ബി തൃക്കരിപ്പൂര്‍ സെക്ഷന്‍ ഓഫീസ് പരിസരം മാസങ്ങളായി ഇരുട്ടില്‍. നാടൊട്ടുക്കും വെളിച്ചമൊരുക്കാന്‍ ഓടിനടക്കുമ്പോള്‍ ഓഫീസ് പരിസരത്ത് വര്‍ഷങ്ങളായി വെളിച്ചം വിതറിയ വിളക്കുകള്‍ അണഞ്ഞത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ലായിരിക്കാം. മഴക്കള്ളന്‍മാരും സാമൂഹ്യ വിരുദ്ധരും നിത്യവും പെരുകിവരുമ്പോള്‍ വൈദ്യുത സെക്ഷന്‍ ഓഫീസിന്റെ പരിസരത്ത് ഒരു വിളക്കെങ്കിലും പ്രകാശിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നാണ് പരിസരത്തെ വ്യാപാരികളും പറയുന്നു.


രാത്രിയില്‍ അത്യാഹിതങ്ങളുണ്ടായി വൈദ്യുതി വിച്ഛേദിക്കാന്‍ ആവശ്യപ്പെട്ടെത്തുന്നവര്‍ പോലും കൂരിരുട്ടില്‍ തപ്പി എത്തേണ്ടുന്ന അവസ്ഥയാണ് ഇവിടെ. ഇത് അന്വേഷിച്ച വ്യാപാരികളോട് തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ശരിയാക്കി തരട്ടെ എന്നാണത്രെ പറഞ്ഞത്. കെ എസ് ഇ ബി ഓഫീസ് കെട്ടിടത്തിടുത്തുള്ള കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് തൃക്കരിപ്പൂര്‍ ശാഖക്ക് പുറത്തുണ്ടായിരുന്ന വിളക്കും കത്താതായിട്ട് നാളേറെയായി.

ബാങ്ക് ശാഖകള്‍ക്ക് ജില്ലയില്‍ പോലീസ് നല്‍കിയ കര്‍ശനമായി പാലിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങളിലൊന്ന് ബാങ്ക് പരിസരത്ത് വെളിച്ചമുണ്ടാകണമെന്നാണ്. ഇവിടെ അത് പാലിച്ചാലും നാട്ടുകാര്‍ക്ക് ആശ്വാസമാവും. ബാങ്കിന് താഴെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നന്മ സ്റ്റോറിന് മുന്നിലും ഇരുട്ടു തന്നെ. തൃക്കരിപ്പൂര്‍ ടൗണിന്റെ കവാടമെന്ന് വിശേഷിപ്പിക്കാവുന്ന തങ്കയം മുക്ക് മുതല്‍ ടൗണ്‍ ഭാഗത്തേക്കുള്ള തെരുവ് വിളക്കുകളും ഭാഗീകമായാണ് പ്രകാശിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Trikaripure, Street, Lights, Kasaragod, Natives, No street lights in KSEB office premises.