Join Whatsapp Group. Join now!
Aster MIMS 10/10/2023

അടുത്ത ചാമ്പ്യന്‍സ് ട്രോഫി 2021ല്‍ ഇന്ത്യയില്‍; ട്വന്റി-20 ലോക കപ്പ് 2020 ലും

അടുത്ത ചാമ്പ്യന്‍സ് ട്രോഫി 2021ല്‍ നടത്താന്‍ സാധ്യത. ഇന്ത്യയായിരിക്കും Dubai, Gulf, News, World, Champions trophy, India, ICC.
ദുബൈ: (www.kasargodvartha.com 20.06.2017) അടുത്ത ചാമ്പ്യന്‍സ് ട്രോഫി 2021ല്‍ നടത്താന്‍ സാധ്യത. ഇന്ത്യയായിരിക്കും ആതിഥ്യം അരുളുക. അടുത്ത വര്‍ഷം നടത്താനിരുന്ന ടി-20 ലോകകപ്പും മാറ്റിവെച്ചേക്കും. 2020 ലേക്ക് മാറ്റാനാണ് ആലോചന. മത്സരങ്ങളുടെ ആധിക്യത്തെ തുടര്‍ന്നാണ് ലോകകപ്പ് മാറ്റാന്‍ ഐ സി സി പദ്ധതിയിടുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം അടുത്ത ദിവസങ്ങളില്‍ തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് നടത്താനുള്ള ആലോചനകള്‍ക്കും അന്താരാഷ്ട്ര ക്രിക്കറ്റ് കമ്മിറ്റി തുടക്കമിട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഐ സി സിയുടെ നിരവധി മത്സരങ്ങളും നടക്കാനിരിക്കുന്നുണ്ട്.


'2018ലെ ട്വന്റി-20 ലോകകപ്പ് മാറ്റി വയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഐസിസിയില്‍ അംഗങ്ങളായ മിക്ക ടീമുകളും അടുത്ത വര്‍ഷം പര്യടനങ്ങളും പരമ്പരകളുമായി തിരക്കിലാണെന്നതാണ് ലോകകപ്പ് മാറ്റി വയ്ക്കാനുള്ള പ്രധാന കാരണം'. ഒരു ഐ സി സി വക്താവ് പറഞ്ഞു.

2020ല്‍ നടത്താനാണ് ഇപ്പോള്‍ ആലോചനയിലുള്ളത്. ദക്ഷിണാഫ്രിക്ക, ആസ്‌ത്രേലിയ എന്നിവടങ്ങളിലൊന്ന് ലോക മാമാങ്കത്തിന് വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിക്ക രാജ്യങ്ങളിലും ടി-20 ലീഗുകള്‍ അരങ്ങേറുന്നതിനാല്‍ ടി-20 ലോകകപ്പിന്റെ പ്രസക്തി സംബന്ധിച്ചും ഐ സി സി ഗഹനമായി ചിന്തിക്കുന്നുണ്ട്.

Keywords: Dubai, Gulf, News, World, Champions trophy, India, ICC, No ICC World T20 in 2018, India to host next Champions Trophy in 2021.