Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗല്‍പാടി പി എച്ച് സിയില്‍ ഡോക്ടര്‍മാര്‍ 4; ഉള്ളത് ഒന്ന് മാത്രം

മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഏക പ്രാഥമികാരോഗ്യ കേന്ദ്രമായ ഉപ്പളയിലെ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ കഷ്ടപ്പാടില്‍. ജില്ലയിലെ ഏറ്റവും അധികം Uppala, Hospital, Health, Patient's, Natives, Complaint, Doctors, Kasaragod, Mangalpady, PHC
ഉപ്പള: (www.kasargodvartha.com 04.06.2017) മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഏക പ്രാഥമികാരോഗ്യ കേന്ദ്രമായ ഉപ്പളയിലെ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ കഷ്ടപ്പാടില്‍. ജില്ലയിലെ ഏറ്റവും അധികം ജനസാന്ദ്രതയുള്ള ഒരു പഞ്ചായത്തിലെ ദുരിത കഥയാണിത്. ഇവിടെ നിലവില്‍ നാല് ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും ഇപ്പോള്‍ കേന്ദ്രത്തിലുള്ളത് ഒരാള്‍ മാത്രമാണ്. ബാക്കി മൂന്ന് ഡോക്ടര്‍മാരും അവധിയിലാണെന്നും പരിശീലനത്തിലാണെന്നും വ്യത്യസ്ത മറുപടികള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണ്.



പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാവിലെ തന്നെ കൈക്കുഞ്ഞുങ്ങളുമേന്തി സ്ത്രീകളടക്കം നൂറു കണക്കിന് രോഗികളാണ് ഇവിടെ എത്തിച്ചേരുന്നത്. മണിക്കൂറുകളോളം വരി നിന്നാണ് പലര്‍ക്കും ഡോക്ടറെ കാണാന്‍ സാധിക്കുന്നത്. പലരും തിരക്ക് കാരണം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. ഗ്രാമ പഞ്ചായത്ത് കോമ്പൗണ്ടിലുള്ള ഹോമിയോ ആശുപത്രിയിലെ ഡോക്ടറും മിക്ക ദിവസങ്ങളിലും അവധിയിലാണെന്ന പരാതിയും നിലവിലുണ്ട്. ഇത് ജനങ്ങളില്‍ വന്‍ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.

ജനങ്ങളുടെ ദുരിതം കാണാന്‍ ഇനിയും അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ് ടി യു) സംസ്ഥാന വൈസ് പ്രസിഡന്റ് ബി പി മുഹമ്മദ് മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uppala, Hospital, Health, Patient's, Natives, Complaint, Doctors, Kasaragod, Mangalpady, PHC.