Join Whatsapp Group. Join now!
Aster MIMS 10/10/2023

നീലേശ്വരം പ്രസ്‌ഫോറം ഭാരവാഹികള്‍

നഗരത്തില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം വേണമെന്നും ഇതിനായി നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍ ഉടന്‍ നടപ്പാക്കണമെന്നും നീലേശ്വരം Nileshwaram, Committee, Office- Bearers, Development Project, Kasaragod, Nileshwaram press forum office bearers.
നീലേശ്വരം: (www.kasargodvartha.com 03/06/2017) നഗരത്തില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം വേണമെന്നും ഇതിനായി നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍ ഉടന്‍ നടപ്പാക്കണമെന്നും നീലേശ്വരം പ്രസ്‌ഫോറം വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. നീലേശ്വരം രാജാ റോഡ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവയുടെ വികസനത്തിനും പള്ളിക്കര മേല്‍പാലം നിര്‍മാണത്തിനും ഉടന്‍ നടപടി വേണമെന്നും ആവശ്യമുന്നയിച്ചു.


പി കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബാലചന്ദ്രന്‍ നീലേശ്വരം, കെ ടി എന്‍ രമേശന്‍, ഉപേന്ദ്രന്‍ മടിക്കൈ, സര്‍ഗം വിജയന്‍, എം സുധാകരന്‍, ശ്യാംബാബു വെള്ളിക്കോത്ത്, എ മണി, ഡി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: എം സുധാകരന്‍ (പ്രസിഡന്റ്), ബാലചന്ദ്രന്‍ നീലേശ്വരം (വൈസ് പ്രസിഡന്റ്), ശ്യാംബാബു വെള്ളിക്കോത്ത് (സെക്രട്ടറി), സര്‍ഗം വിജയന്‍ (ജോയിന്റ് സെക്രട്ടറി).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Committee, Office- Bearers, Development Project, Kasaragod, Nileshwaram press forum office bearers.