Join Whatsapp Group. Join now!
Aster MIMS 10/10/2023

റേഷന്‍ വ്യാപാരികള്‍ക്ക് ഇനി ചെറിയ കമ്മീഷനില്‍ ജോലി ചെയ്യേണ്ട; 16,000 മുതല്‍ 47,000 വരെ സര്‍ക്കാര്‍ വേതനം നിശ്ചയിച്ചു, റേഷന്‍ കട വഴി നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പനയും പരിഗണനയില്‍

റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ വേതനം നിശ്ചയിച്ചു. ഇനിമുതല്‍ ധാന്യത്തിന്റെ അളവനുസരിച്ച് ലഭിക്കുന്ന ചെറിയ Kerala, Thiruvananthapuram, Ration Shop, Pinarayi-Vijayan, LDF, Top-Headlines, news, Food, New formula to improve ration dealers
തിരുവനന്തപുരം: (www.kasargodvartha.com 01.06.2017) റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ വേതനം നിശ്ചയിച്ചു. ഇനിമുതല്‍ ധാന്യത്തിന്റെ അളവനുസരിച്ച് ലഭിക്കുന്ന ചെറിയ കമ്മീഷനില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ജോലി ചെയ്യേണ്ടി വരില്ല. കൈകാര്യം ചെയ്യുന്ന റേഷന്‍ കാര്‍ഡുകളുടെ എണ്ണമനുസരിച്ചാണ് വേതനം നിശ്ചയിക്കുക.

ഏറ്റവും കുറഞ്ഞ വേതനം 16,000 രൂപയാക്കി. 350 വരെ കാര്‍ഡുകളുളള റേഷന്‍ കടകള്‍ക്കാണ് ഈ തുക നിശ്ചയിച്ചത്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുമ്പോള്‍ റേഷന്‍ വ്യാപരികള്‍ക്ക് ലഭിക്കേണ്ട വേതന പാക്കേജ് സംബന്ധിച്ച് റേഷന്‍ വ്യാപാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം.

Kerala, Thiruvananthapuram, Ration Shop, Pinarayi-Vijayan, LDF, Top-Headlines, news, Food, New formula to improve ration dealers.

ഭക്ഷ്യഭദ്രതാ നിയമം നടപ്പില്‍ വന്ന് നവംബര്‍ മുതല്‍ വാതില്‍പ്പടി വിതരണം ആരംഭിച്ച മാര്‍ച്ച് മാസം വരെ റേഷന്‍ കടക്കാര്‍ക്ക് ഇന്‍സെന്റീവായി പ്രതിമാസം 500 രൂപ വീതം നല്‍കാനും ധാരണയായി. റേഷന്‍ കാര്‍ഡ് വിതരണത്തില്‍ വ്യാപാരികളുടെ സഹായസഹകരണം ഉണ്ടാകണമെന്നും ജനങ്ങള്‍ക്ക് കൃത്യമായ അളവില്‍ ധാന്യങ്ങള്‍ വിതരണം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്തെ 350 മുതല്‍ 2,100 വരെ കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന കടകളെ വിവിധ സ്ലാബുകളാക്കി തിരിച്ച് ആദ്യത്തെ 3 സ്‌ളാബുകള്‍ക്ക് നിശ്ചിത താങ്ങ് വേതനം നിശ്ചയിച്ചുകൊണ്ടാണ് പാക്കേജ് തയ്യാറാക്കിയത്. 2100 വരെ കാര്‍ഡ് കൈകാര്യം ചെയ്യുന്ന വ്യാപാരികള്‍ക്ക് 47,000 രൂപ പ്രതിമാസം ലഭിക്കും. സര്‍ക്കാരിന് പ്രതിവര്‍ഷം 350 കോടി രൂപയുടെ ബാധ്യതയാണ് ഇതുമൂലമുണ്ടാകുക.

സംസ്ഥാനത്ത് 14,335 റേഷന്‍ വ്യാപാരികളാണ് നിലവിലുളളത്. റേഷന്‍ വിതരണത്തിലെ കമ്മീഷന് പുറമെ പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ ഉപയോഗിച്ച് ബാങ്കിങ് സേവനങ്ങള്‍, റേഷന്‍ ഇതര നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പന എന്നിവ വഴിയുളള അധിക വരുമാനവും സര്‍ക്കാരിന്റെ പരിഗണയിലുണ്ട്.

പാക്കേജില്‍ നിശ്ചയിക്കപ്പെട്ട വേതനം ലഭിക്കാന്‍ വ്യാപാരികള്‍ നിശ്ചിത അളവിലുളള ധാന്യം ബയോമെട്രിക് സംവിധാനത്തിലൂടെ വിതരണം ചെയ്തിരിക്കണം. കൃത്യമായ അളവില്‍ ധാന്യം ഗോഡൗണുകളില്‍ നിന്നും വ്യാപാരികള്‍ക്ക് തൂക്കികൊടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

നേരത്തെ ഒരു ക്വിന്റല്‍ ധാന്യം വിറ്റഴിച്ചാല്‍ റേഷന്‍ വ്യാപാരിക്ക് ലഭിക്കുക 95 മുതല്‍ 100 രൂപ വരെ കമ്മീഷനായിരുന്നു. ഇത് മുറി വാടക, വൈദ്യുതി ചാര്‍ജ്, സഹായിയുടെ ശമ്പളം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് തന്നെ മതിയാകാത്ത അവസ്ഥയായിരുന്നുവെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. അത് കൊണ്ട് തന്നെ റേഷന്‍ വ്യാപാരികള്‍ ഉപഭോക്താക്കളുടെ സമ്മതത്തോടെയും അല്ലാതെയും അനുവദിക്കപ്പെട്ട അളവില്‍ കുറച്ചാണ് റേഷന്‍ വിതരണം ചെയ്ത് കൊണ്ടിരുന്നതെന്ന പരാതിയും ഉണ്ടായിരുന്നു. എന്നാല്‍ പുതിയ സംവിധാനം നിലവില്‍ വന്നതോടെ റേഷന്‍ വ്യാപാരികളുടെ ബുദ്ധിമുട്ടിന് അറുതിയാകും എന്ന് മാത്രമല്ല, ഉപഭോക്താക്കളില്‍ നിന്ന് കൈയ്യിട്ടുവാരേണ്ടിയും വരില്ലെന്നാണ് പൊതുജനാഭിപ്രായം.

യോഗത്തില്‍ ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി മിനി ആന്റണി,  സിവില്‍ സപ്ലൈസ് ഡയറക്ടര്‍ എന്‍ ടി എല്‍ റെഡ്ഡി തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kerala, Thiruvananthapuram, Ration Shop, Pinarayi-Vijayan, LDF, Top-Headlines, news, Food, New formula to improve ration dealers.