Join Whatsapp Group. Join now!
Aster MIMS 10/10/2023

ദേശീയപാത വീതി കൂട്ടാന്‍ 66.85 ഹെക്ടര്‍ ഏറ്റെടുത്തു; 35.34 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നത് അവസാന ഘട്ടത്തില്‍; തലപ്പാടി മുതല്‍ കാലിക്കടവ് വരെ ഒഴിപ്പിക്കേണ്ടത് 2009 കെട്ടിടങ്ങള്‍

ദേശീയപാത വീതി കൂട്ടാന്‍ 66.85 ഹെക്ടര്‍ ഏറ്റെടുത്തു. ബാക്കി 35.34 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നത് അവസാന ഘട്ടത്തില്‍ ആണ്. തലപ്പാടി മുതല്‍ കാലിക്കടവ് വരെ ദേശീയപാത വീതികൂട്ടുന്നതിന് ഏറ്റെടുക്കുന്ന സ്ഥലKerala, kasaragod, news, Thalappady, Kalikadav, National highway, Development project, Revenue Minister, National highway development: 66.85 hectors have been acquired
കാസര്‍കോട്:  (www.kasargodvartha.com 29.06.2017) ദേശീയപാത വീതി കൂട്ടാന്‍ 66.85 ഹെക്ടര്‍ ഏറ്റെടുത്തു. ബാക്കി 35.34 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നത് അവസാന ഘട്ടത്തില്‍ ആണ്. തലപ്പാടി മുതല്‍ കാലിക്കടവ് വരെ ദേശീയപാത വീതികൂട്ടുന്നതിന് ഏറ്റെടുക്കുന്ന സ്ഥലത്ത് 33 വില്ലേജുകളിലായി 2009 കെട്ടിടങ്ങളാണുള്ളത്. ഇവയുടെ മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് റവന്യൂ, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Kerala, kasaragod, news, Thalappady, Kalikadav, National highway, Development project, Revenue Minister, National highway development: 66.85 hectors have been acquired

റോഡിന്റെ അലൈന്‍മെന്റ് മാറ്റിയിട്ടില്ല. റെയില്‍വേയുടെ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ 8.43 ഹെക്ടറില്‍ മാത്രമാണ് ഘടന മാറ്റിയിട്ടുളളത്. 35.34 ഹെക്ടറില്‍ ഭൂമി ഏറ്റെടുക്കുന്നതിനുളള സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. പൊതുമരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥരാണ് ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ മൂല്യം നിര്‍ണയിക്കുന്നത്. 2016 പൊതുമരാമത്ത് നിരക്ക് അനുസരിച്ചാണിത്.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും ജില്ലയിലെ ജനപ്രതിനിധികളുടെ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊതുജനങ്ങളുടെ പരാതികള്‍ക്ക് കൃത്യമായി ഉദ്യോഗസ്ഥര്‍ മറുപടി നല്‍കണമെന്ന് പി കരുണാകരന്‍ എം പി നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ എ ഡി എം കെ അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എം പി, എംഎല്‍എമാരായ പി ബി അബ്ദുര്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ മുഹമ്മദ് കുഞ്ഞി ചായിന്റടി (കാസര്‍കോട്), എ കെ എം അഷ്‌റഫ് (മഞ്ചേശ്വരം), ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി വി ശ്രീധരന്‍ (പിലിക്കോട്), ശാരദ എസ് നായര്‍ (പുല്ലൂര്‍-പെരിയ), എ എ ജലീല്‍ (മൊഗ്രാല്‍ പുത്തൂര്‍), പുണ്ഡരീകാക്ഷ (കുമ്പള), ഡെപ്യൂട്ടി കളക്ടര്‍മാരായ എച്ച് ദിനേശന്‍ (എല്‍ ആര്‍), എന്‍ ദേവിദാസ് (എല്‍ എ എന്‍ എച്ച്), ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, kasaragod, news, Thalappady, Kalikadav, National highway, Development project, Revenue Minister, National highway development: 66.85 hectors have been acquired