city-gold-ad-for-blogger

ഗര്‍ഭകാലത്ത് അടിവയറ്റില്‍ ശൂലം തറക്കുന്ന ആ പഴയ 'ഗുജറാത്ത് മോഡല്‍' നിങ്ങള്‍ ഒഴിവാക്കിയോ? ഗര്‍ഭിണികള്‍ക്ക് ഉപദേശം നല്‍കിയ ബിജെപിയോട് മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എയുടെ ചോദ്യം; ഉത്തരം പറയുന്ന സംഘ്പരിവാറുകള്‍ക്ക് ബീഫ് ബിരിയാണി സമ്മാനം തരാമെന്നും എം എല്‍ എ

പട്ടാമ്പി: (www.kasargodvartha.com 14.06.2017) ഗര്‍ഭകാലത്ത് അടിവയറ്റില്‍ ശൂലം തറക്കുന്ന ആ പഴയ 'ഗുജറാത്ത് മോഡല്‍' നിങ്ങള്‍ ഒഴിവാക്കിയോ? ഗര്‍ഭിണികള്‍ക്ക് ഉപദേശം നല്‍കുന്ന ബിജെപിയോടാണ് ചോദ്യം. ചോദിക്കുന്നത് പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്‌സിനാണ്.

ഗര്‍ഭകാലത്ത് മാംസാഹാരം കഴിക്കരുത്, ലൈംഗിക ബന്ധത്തിലേര്‍പ്പെടരുത് തുടങ്ങി നിരവധി ഉപദേശങ്ങളുമായെത്തിയ കേന്ദ്രസര്‍ക്കാരിനും അതിനെ പ്രചരിപ്പിക്കുന്ന സംഘപരിവാറുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നിന്ന് ട്രോളുകളുടെ പെരുമഴ തുടരുന്നതിനിടെയാണ് മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എയുടെ ചോദ്യം.

ഗര്‍ഭകാലത്ത് അടിവയറ്റില്‍ ശൂലം തറക്കുന്ന ആ പഴയ 'ഗുജറാത്ത് മോഡല്‍' നിങ്ങള്‍ ഒഴിവാക്കിയോ? ഗര്‍ഭിണികള്‍ക്ക് ഉപദേശം നല്‍കിയ ബിജെപിയോട് മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എയുടെ ചോദ്യം; ഉത്തരം പറയുന്ന സംഘ്പരിവാറുകള്‍ക്ക് ബീഫ് ബിരിയാണി സമ്മാനം തരാമെന്നും എം എല്‍ എ

ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. കര്‍ഷക സമരങ്ങള കണ്ടില്ലെന്ന് നടിക്കുന്ന ബിജെപി സര്‍ക്കാരിനേയും മുഹമ്മദ് മുഹ്സിന്‍ വിമര്‍ശിക്കുന്നു. തന്റെ ചോദ്യത്തിന് ഉത്തരം പറയുന്ന സംഘ്പരിവാറുകള്‍ക്ക് ബീഫ് ബിരിയാണി സമ്മാനം തരാമെന്നും എം എല്‍ എ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഗര്‍ഭകാലത്ത് ലൈംഗിക ബന്ധം പാടില്ലെന്ന് പറയുന്ന സംഘികളോട് ഒരു ചോദ്യം: ഗര്‍ഭകാലത്ത് അടിവയറ്റില്‍ ശൂലം തറക്കുന്ന ആ പഴയ 'ഗുജറാത്ത് മോഡല്‍' നിങ്ങള്‍ ഒഴിവാക്കിയോ?,

'കര്‍ഷകനു വേണ്ടിയാണ് കന്നുകാലികളെ കശാപ്പു ചെയ്യുന്നത് നിരോധിച്ചതെന്ന്' പറയുന്ന മോദി ഭക്തരോട് ഒരു ചോദ്യം: നിലനില്‍പ്പിനു വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ കശാപ്പുചെയ്യുന്ന മധ്യപ്രദേശിലെ ബിജെപിയെയും നിങ്ങള്‍ നിരോധിക്കുമോ?

കൃഷി ചെയ്യാന്‍ വെറും പതിനായിരം മാത്രം കടമെടുത്ത കര്‍ഷകന്‍, അതു തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുകയോ അല്ലെങ്കില്‍ നിങ്ങള്‍ അവരെ വെടിവെച്ചു കൊല്ലുകയോ ചെയ്യുന്നു. നിങ്ങളില്‍ മുന്തിയ സംഘികള്‍ പറയുന്നത് കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം അവര്‍ക്ക് 'ആത്മീയത നഷ്ടപ്പെട്ടതാണെന്നാണ്'. ഒരു ചെറിയ സംശയം ബാക്കി! ഒന്‍പതിനായിരം കോടി കടമെടുത്തു മുങ്ങിയ വിജയ് മല്ല്യ സുഖമായി ജീവിക്കുന്നത്, അദ്ദേഹം 'സംഘത്തിന്റെ' ആത്മീയതയില്‍ മുഴുകിയതുകൊണ്ടാണോ?

ഉത്തരം പറയുന്ന ഉത്തമ സംഘിക്ക് നല്ല ബീഫ് ബിരിയാണി സമ്മാനമായി ലഭിക്കും!



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  BJP, MLA, Social Media, News, Kerala, Muhammed Muhsin MLA against BJP.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia