കോഴിക്കോട്: (www.kasargodvartha.com 15.06.2017) സ്‌കൂട്ടറില്‍ ടിപ്പറിടിച്ച് ഉമ്മയും മകളും മരിച്ചു. കോഴിക്കോട് മുണ്ടയോട്ട് മജീദിന്റെ ഭാര്യ ഷീബ (43), മകള്‍ ഹിഫ്ത്ത (13) എന്നിവരാണ് മരിച്ചത്. കോഴിക്കോട് ആനയാംകുന്ന് സ്വദേശിനിയും മുക്കം ഓര്‍ഫനേജ് എല്‍പി സ്‌കൂളിലെ അധ്യാപികയുമാണ് ഷീബ.
ബുധനാഴ്ച രാവിലെ 8.45 മണിയോടെ മുക്കം കടവ്പാലം അപ്രോച്ച് റോഡിലാണ് അപകടമുണ്ടായത്. മുക്കത്ത് നിന്ന് ആനയാംകുന്ന് ഭാഗത്തേക്ക് മെറ്റലുമായി പോവുകയായിരുന്ന ടിപ്പര്‍ ലോറി ഷീബയും മകള്‍ ഹിഫ്ത്തയും സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. തലയില്‍ ടിപ്പറിന്റെ ടയര്‍ കയറിയിറങ്ങിയ ഷീബ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ഹിഫ്ത്തയും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രാത്രി തണ്ണീര്‍പൊയില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മുക്കം ഓര്‍ഫനേജ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഹിഫ്ത്ത. സഹോദരങ്ങള്‍: ദില്‍ബര്‍, ദാനിഷ്, നിഹാല. അപകടം വരുത്തിയ ടിപ്പര്‍ നാട്ടുകാര്‍ തകര്‍ത്തു.

Keywords: Kozhikode, Kerala, news, Top-Headlines, Accidental-Death, Mother and Daughter dies in accident