Join Whatsapp Group. Join now!
Aster MIMS 10/10/2023

കാലവര്‍ഷത്തില്‍ ഇതുവരെ നാശനഷ്ടം 17.67 ലക്ഷം, 92 വീടുകള്‍ തകര്‍ന്നു; ശക്തമായ കാറ്റിന് സാധ്യത

മെയ് 30 ന് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ജില്ലയില്‍ ഇതുവരെ 622.2 മി.മീ. മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 40 മി.മീ മഴയാണ് ലഭിച്ചത്. ജില്ലയില്‍ Kasaragod, Kerala, news, Rain, Monsoon; 92 houses collapsed
കാസര്‍കോട്: (www.kasargodvartha.com 21.06.2017) മെയ് 30 ന് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ജില്ലയില്‍ ഇതുവരെ 622.2 മി.മീ. മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 40 മി.മീ മഴയാണ് ലഭിച്ചത്. ജില്ലയില്‍ ഇതുവരെ  കാലവര്‍ഷത്തില്‍ 92 വീടുകള്‍ തകര്‍ന്നു. ഇതില്‍ 29 വീടുകള്‍ പൂര്‍ണ്ണമായും 63 വീടുകള്‍ ഭാഗികമായുമാണ് തകര്‍ന്നത്.

കഴിഞ്ഞ 24 മണിക്കൂറിനകം ഒരു വീട് പൂര്‍ണമായും രണ്ട്  വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ ജില്ലയില്‍ ആകെ 17,67,625 രൂപയുടെ നാശനഷ്ടമാണുണ്ടായത.് കഴിഞ്ഞ 24 മണിക്കൂറിനകം ജില്ലയിലുണ്ടായത് 50,190 രൂപയുടെ നാശനഷ്ടമാണ്. നാല് പേര്‍ കാലവര്‍ഷത്തില്‍ മരിച്ചു.

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറുദിശയില്‍ നിന്നും മണിക്കൂറില്‍ 45-55 കി.മീ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

Keywords: Kasaragod, Kerala, news, Rain, Monsoon; 92 houses collapsed