കാസര്‍കോട്: (www.kasargodvartha.com 15.06.2017) തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ജില്ലയില്‍ ഇതുവരെ കാലവര്‍ഷത്തില്‍ 70 വീടുകള്‍ തകര്‍ന്നു. ഇതില്‍ 22 വീടുകള്‍ പൂര്‍ണ്ണമായും 48 വീടുകള്‍ ഭാഗികമായുമാണ് തകര്‍ന്നത്. ഇടവപാതിയില്‍ ഇതുവരെ 509.7 മി.മീ. മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 5 മി.മീ മഴയാണ് ലഭിച്ചത്.
മെയ് 30 നാണ് ജില്ലയില്‍ മണ്‍സൂണ്‍ ആരംഭിച്ചത്. നാല് പേര്‍ കാലവര്‍ഷത്തില്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം നാല് വീടുകള്‍ പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ ജില്ലയിലാകെ 13,33,435 രൂപയുടെ നാശനഷ്ടമുണ്ടായി. 24 മണിക്കൂറിനകം ജില്ലയിലുണ്ടായത് 2,14,000 രൂപയുടെ നാശനഷ്ടമാണെന്ന് കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നറിയിച്ചു.

Keywords: Kasaragod, Kerala, Death, Rain, news, Death, Heavy Rain, Monsoon, Monsoon; 70 houses collapsed