Join Whatsapp Group. Join now!
Aster MIMS 10/10/2023

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിന് 10 വര്‍ഷം തടവ്

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും പലര്‍ക്കും കാഴ്ച വെക്കുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ കോടതി 10 വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയKasaragod, Kerala, Youth, case, Molestation, news, Molestation case; 10 year imprisonment for accused
കാസര്‍കോട്: (www.kasargodvartha.com 20.06.2017) പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും പലര്‍ക്കും കാഴ്ച വെക്കുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ കോടതി 10 വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കര്‍ണാടക തുംകൂര്‍ ചിക്കനഹള്ളിയില്‍ ഷേക്ക് സിയാഉല്ല എന്ന മുസ്തഫയെ (38)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പിഴയായി പ്രതി അടക്കുന്ന തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണം. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് നിയമപരമായി ലഭിക്കേണ്ട നഷ്ടപരിഹാരത്തുക നല്‍കുന്നതിന് കോടതി ജില്ലാലീഗല്‍ സര്‍വീസ് അതോറിറ്റിയെ ചുമതലപ്പെടുത്തി. 2010 മുതല്‍ 2014 വരെയുള്ള കാലയളവുകളില്‍ പ്രതി ഉപ്പള അമ്പാറിനുസമീപത്തെ വാടകവീട്ടില്‍ വെച്ചാണ് കര്‍ണാടക സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് കേസ്. പിന്നീട് പെണ്‍കുട്ടിയെ മംഗളൂരു അടക്കമുള്ള ഭാഗങ്ങളിലേക്ക് കൊണ്ടുപോയി പലര്‍ക്കും കാഴ്ച വെക്കുകയായിരുന്നു.

മുസ്തഫയെ കൂടാതെ കര്‍ണാടക ചിത്രദുര്‍ഗ സ്വദേശിനി ജാസ്മിന്‍, മംഗളൂരുവിലെ ബഷീര്‍, കാസര്‍കോട്ടെ രമേശ്, ഹസൈനാര്‍ എന്നിവരും കേസില്‍ പ്രതികളാണ്. മുസ്തഫയെ മാത്രമാണ് പോലീസിന് പിടികൂടാന്‍ കഴിഞ്ഞത്. മറ്റുപ്രതികള്‍ ഇപ്പോഴും പോലീസിന് പിടികൊടുക്കാതെ ഒളിവിലാണ്.
Kasaragod, Kerala, Youth, case, Molestation, news, Molestation case; 10 year imprisonment for accused

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Youth, case, Molestation, news, Molestation case; 10 year imprisonment for accused