Join Whatsapp Group. Join now!
Aster MIMS 10/10/2023

ആര്‍ എസ് എസിന്റെ പരിപാടിയില്‍ മുസ്ലിം ലീഗ് എം എല്‍ എ ഡോ. എം കെ മുനീറും

ആര്‍ എസ് എസിന്റെ രാഷ്ട്രീയ സെമിനാറില്‍ മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവും എം എല്‍ എയുമായ ഡോ. എം കെ മുനീറും. രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് ആര്‍ എസ് എസ് Kozhikode, Trending, RSS, Programme, Muslim-league, M.K.Muneer, Kerala, Top-Headlines, News
കോഴിക്കോട്: (www.kasargodvartha.com 27.06.2017) ആര്‍ എസ് എസിന്റെ രാഷ്ട്രീയ സെമിനാറില്‍ മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവും എം എല്‍ എയുമായ ഡോ. എം കെ മുനീറും. രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് ആര്‍ എസ് എസ് ജൂലൈ ഒന്നിന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന 'സമാധാനം തേടി' എന്ന സെമിനാറിലേക്കാണ് ഡോ. മുനീറും ക്ഷണിതാവായിരിക്കുന്നത്.

ഹോട്ടല്‍ മലബാര്‍ പാലസില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാലു മണിവരെയാണ് സെമിനാര്‍. ആര്‍ എസ് എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രമുഖരായ ബുദ്ധിജീവികളെയും മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കളെയും ഒരേ വേദിയില്‍ കൊണ്ടുവന്ന് ആക്രമണങ്ങളുടെ സ്വഭാവവും സമാധാനവും കൈവരിക്കാനുള്ള മാര്‍ഗവും ചര്‍ച്ച ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നാണ് സംഘാടകര്‍ പറയുന്നത്.


പശുവിന്റെ പേരില്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സംഘപരിവാറുകാരാല്‍ വേട്ടയാടപ്പെടുന്ന സാഹചര്യത്തിലാണ് മുന്‍മന്ത്രി കൂടിയായ ഡോ. എം കെ മുനീര്‍ ആര്‍ എസ് എസ് പരിപാടിയില്‍ ക്ഷണിതാവായത്. തപന്‍ ദാസ് ഗുപ്ത എം പി, വിനയ് സഹസ്രബുദ്ധെ എം പി, ഡോ. എം ജി എസ് നാരായണന്‍, ഡോ. കെ എസ് രാധാകൃഷ്ണന്‍, അഡ്വ. പി എസ് ശ്രീധരന്‍പിള്ള, എം ഡി നാലപ്പാട്ട്, സുഭാഷ് ചന്ദ്ര, പ്രൊഫ. അലി അക്ബര്‍, ഡോ. കെ മാധവന്‍കുട്ടി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, യു കെ കുമാരന്‍, കെ വി തോമസ്, തായാട്ട് ബാലന്‍, ഡോ. കെ എം പ്രിയദര്‍ശന്‍ ലാല്‍, പി ബാലകൃഷ്ണന്‍, എം എം ബഷീര്‍, കെ ടി രഘുനാഥ്, കെ പി സുധീര, പി ആര്‍ നാഥന്‍, പി കെ ഗോപി എന്നിവരും മുനീറിനെ കൂടാതെ സെമിനാറില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, Trending, RSS, Programme, Muslim-league, M.K.Muneer, Kerala, Top-Headlines, News.