Join Whatsapp Group. Join now!
Aster MIMS 10/10/2023

മന്ത്രി കെ ടി ജലീലിന്റെ ഔദ്യോഗിക വാഹനം അപകടത്തില്‍ പെട്ടു

മന്ത്രി കെ ടി ജലീലിന്റെ ഔദ്യോഗിക വാഹനം അപകടത്തില്‍ പെട്ടു. ഞായറാഴ്ച ഉച്ചയോടെ എടപ്പാള്‍ - കുറ്റിപ്പുറം റോഡിKerala, Accident, Malappuram, Minister, Programme, Car, Women, hospital, Top-Headlines, Minister KT Jaleel's official car accident.
കുറ്റിപ്പുറം: (www.kasargodvartha.com 19.06.2017) മന്ത്രി കെ ടി ജലീലിന്റെ ഔദ്യോഗിക വാഹനം അപകടത്തില്‍ പെട്ടു. ഞായറാഴ്ച ഉച്ചയോടെ എടപ്പാള്‍ - കുറ്റിപ്പുറം റോഡില്‍ വെച്ച് പൈലറ്റ് വാഹനത്തിന്റെ പിന്നിലിടിച്ചാണ് അപകടം. വട്ടംകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുംവഴിയാണ് അപകടമുണ്ടായത്.

പൈലറ്റ് വാഹനത്തിന് കുറുകെ ഒരു സ്ത്രീ ചാടിയപ്പോഴാണ് അപകടം. ഇവരെ രക്ഷിക്കാന്‍ പൈലറ്റ് വാഹനം ബ്രേക്കിട്ടതോടെ പിന്നാലെ എത്തിയ മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മന്ത്രി പിന്നീട് പൈലറ്റ് വാഹനത്തില്‍ വട്ടംകുളത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി.

വലതുകാലിന്റെ വിരലിന് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പിന്നീട് മന്ത്രി ആശുപത്രിയില്‍ ചികിത്സ തേടി. മന്ത്രിയുടെ തിങ്കളാഴ്ചത്തെ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവെച്ചു.



Keywords: Kerala, Accident, Malappuram, Minister, Programme, Car, Women, hospital, Top-Headlines, Minister KT Jaleel's official car accident.