Join Whatsapp Group. Join now!
Aster MIMS 10/10/2023

മെട്രോമാന്‍ ഇ ശ്രീധരന്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ മെട്രോമാന്‍ ഇ ശ്രീധരനെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമമായ ഇന്ത്യ ടുഡെയാണ് ഇതു സംബന്ധിച്ച് ആദ്യം വാര്‍ത്ത പുറത്തുMetro man E Sreedharan as NDA’s nominee for Presidential poll?, India, National, Top-Headlines, news, Kerala, New Delhi, Metro Rail, president, election,
ന്യൂഡല്‍ഹി: (www.kasargodvartha.com 16.06.2017) എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ മെട്രോമാന്‍ ഇ ശ്രീധരനെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമമായ ഇന്ത്യ ടുഡെയാണ് ഇതു സംബന്ധിച്ച് ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. പിന്നീട് മറ്റു ദേശീയ മാധ്യമങ്ങളും ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കി.

ഇ ശ്രീധരന്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍നിന്ന് ആദ്യം ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെന്നിരിക്കെ കൊച്ചി മെട്രോ ഉദ്ഘാടന പരിപാടിയില്‍ തനിക്കൊപ്പം ശ്രീധരന്‍ വേദി പങ്കിടുന്നത് ഉചിതമാകില്ലെന്നു പ്രധാനമന്ത്രി കണക്കുകൂട്ടിയിരുന്നുവെന്നാണ് വിവരം. ഇതാണ് അദ്ദേഹത്തെ ആദ്യം വേദിയില്‍നിന്ന് ഒഴിവാക്കിയതെന്നും ഇക്കാര്യം ശ്രീധരന് അറിയാമായിരുന്നെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

Metro man E Sreedharan as NDA’s nominee for Presidential poll?, India, National, Top-Headlines, news, Kerala, New Delhi, Metro Rail, president, election.

എന്നാല്‍ ഈ വാര്‍ത്തയോട് ബിജെപി വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാമെന്ന ആലോചനയും ഉണ്ട്. മികവോടെ പ്രവര്‍ത്തിക്കുന്ന ഒരു വനിത സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ആര്‍ എസ് എസ് അടക്കമുള്ളവര്‍ക്കും എതിരഭിപ്രായമില്ല. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി, സിപിഎം അഖിലേന്ത്യാ അധ്യക്ഷന്‍ സീതാറാം യച്ചൂരി എന്നിവരുമായും എന്‍ഡിഎ ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Metro man E Sreedharan as NDA’s nominee for Presidential poll?, India, National, Top-Headlines, news, Kerala, New Delhi, Metro Rail, president, election,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Metro man E Sreedharan as NDA’s nominee for Presidential poll?, India, National, Top-Headlines, news, Kerala, New Delhi, Metro Rail, president, election.