city-gold-ad-for-blogger

ആശുപത്രിയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്ത് സാന്ത്വനം ക്ലബ്ബ്

തൃക്കരിപ്പൂര്‍: (www.kasargodvartha.com 14.06.2017) ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഉദിനൂരിലെ എസ് വൈ എസ് സാന്ത്വനം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു. 15 വര്‍ഷങ്ങളായി ഈ പ്രദേശം കേന്ദ്രീകരിച്ചു വരുന്ന സാന്ത്വനം ക്ലബിന്റെ സജീവ ഇടപെടല്‍ മാത്രമല്ല അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ച പ്രതിവാര ചികിത്സാ പദ്ധതി നാടിന്റെ ചരിത്ര താളില്‍ ഇടം പിടിക്കുന്ന തരത്തിലായിരുന്നു.

ഉദിനൂര്‍ സുന്നീ സെന്റര്‍ കേന്ദ്രീകരിച്ചു നടന്നു വന്ന പദ്ധതിയില്‍ വര്‍ഷങ്ങളോളം പാവപ്പെട്ട ആയിരക്കണക്കിന് പേര്‍ക്ക് സൗജന്യചികിത്സയും മരുന്നുകളും വിതരണം ചെയ്തു വന്നിരുന്നു. അതിന്റെ തുടര്‍ച്ചയായി കിടപ്പ് രോഗികളായവര്‍ക്ക് 10,000 രൂപയുടെ മരുന്ന് പ്രതിവര്‍ഷം സൗജന്യമായി ലഭിക്കുന്ന സാന്ത്വനം മെഡിക്കല്‍ കാര്‍ഡ് ഏറെ ആശ്വാസം നല്‍കുന്നതാണ്. ഇതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഇവര്‍ക്കാവശ്യമായ വീല്‍ ചെയര്‍, യൂറിനറി ചെയര്‍, വാക്കിംഗ് സ്റ്റിക്ക്, വാട്ടര്‍ ബെഡ് തുടങ്ങിയ ഉപകരണങ്ങള്‍ 'യൂസ് ആന്റ് റിട്ടേണ്‍' എന്ന പദ്ധതിക്ക് തുടക്കമായി.

ആശുപത്രിയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്ത് സാന്ത്വനം ക്ലബ്ബ്


തൃക്കരിപ്പൂര്‍ ഗവ. താലൂക്ക് ആശുപത്രി ഇഎന്‍ടി സര്‍ജ്ജന്‍ ഡോ. അഷ്‌കര്‍ അലി മെഡിക്കല്‍ ഉപകരണങ്ങള്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. സുകുമാരന് നല്‍കി ഉദ്ഘാടനം ചെയ്തു. ടി.പി. മഹമൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. എ.ജി. മൊഹിയുദ്ദീന്‍ മുസ്ലിയാര്‍, പി.കെ. ഫൈസല്‍, സി.കുഞ്ഞികൃഷ്ണന്‍, വി.കെ. ഹനീഫ ഹാജി, കെ.എന്‍. വാസുദേവന്‍ നായര്‍, കെ. രാജേഷ്, കെ.എന്‍. ബാലഗോപാലന്‍, ടി.പി. നൗഷാദ്, ടി. അബ്ദുള്ള, അഡ്വ. ടി.പി. ഹസൈനാര്‍, റസാക്ക് പുഴക്കര, എ.ജി. ഖമറുദ്ദീന്‍, ടി.സി. ഖലീഫ തുടങ്ങിയവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Hospital, Medical equipment, Club, Treatment, Medicines, Distribution, Medical equipments donated.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia