Join Whatsapp Group. Join now!
Aster MIMS 10/10/2023

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: വിദേശത്തുണ്ടായിരുന്നുവെന്ന് പറഞ്ഞ് സമന്‍സ് കിട്ടിയ 7 പേര്‍ കോടതിയില്‍ ഹാജരാകും; ഇതില്‍ 6 പേര്‍ പാസ്‌പോര്‍ട്ട് പോലും ഇല്ലാത്തവര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ പി ബി അബ്ദുര്‍ റസാഖ് ജയിച്ചത് കള്ളവോട്ട് കൊണ്ടാണെന്നും മരിച്ചവരുടെ വോട്ടുകളും തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമുള്ള ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വാKerala, kasaragod, Manjeshwaram, election, Election 2016, news, Top-Headlines, K.Surendran, P.B. Abdul Razak, complaint, High-Court, Politics,Manjeashwaram election: 7 persons got summons will appear in court
കാസര്‍കോട്: (www.kasargodvartha.com  21.06.2017) നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ പി ബി അബ്ദുര്‍ റസാഖ് ജയിച്ചത് കള്ളവോട്ട് കൊണ്ടാണെന്നും മരിച്ചവരുടെ വോട്ടുകളും തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമുള്ള ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വാദം ചര്‍ച്ചയാകുന്നതിനിടെ, കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് സുരേന്ദ്രന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോടതി സമന്‍സ് അയച്ച ഏഴ് പേര്‍ ബുധനാഴ്ച ഹൈക്കോടതിയില്‍ ഹാജരാകും.

തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്തായിരുന്നുവെന്നും എന്നാല്‍ ആ പേരില്‍ നാട്ടില്‍ വോട്ട് ചെയ്തിട്ടുണ്ടെന്നും കാട്ടി കോടതി സമന്‍സ് അയച്ച ഉപ്പള പച്ചമ്പളയിലെ ഏഴ് പേരാണ് ബുധനാഴ്ച ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകുക. ഉപ്പള പച്ചമ്പളയിലെ അബൂബക്കറിന്റെ ഭാര്യ സാറാബി, ബി എച്ച് മുഹമ്മദ്, മുഹമ്മദിന്റെ ഭാര്യ നഫീസ, യൂസഫിന്റെ മകന്‍ അബ്ദുര്‍ റസാഖ്, അബ്ദുല്‍ ഖാദറിന്റെ മകന്‍ യൂസഫ്, ഇബ്രാഹിം യൂസഫിന്റെ മകന്‍ അബ്ദുല്ല, അബ്ദുല്ലയുടെ മകള്‍ ഫാത്തിമത്ത് ഷഹനാസ് എന്നിവരാണ് കോടതിയില്‍ ഹാജരാവുന്നത്.

Kerala, kasaragod, Manjeshwaram, election, Election 2016, news, Top-Headlines, K.Surendran, P.B. Abdul Razak, complaint, High-Court, Politics, Manjeashwaram election: 7 persons got summons will appear in court

ചൊവ്വാഴ്ച വൈകിട്ട് ഇവര്‍ കാസര്‍കോട്ട് നിന്നും യാത്ര തിരിച്ചു. ഇതില്‍ സാറാബിക്ക് മാത്രമാണ് പാസ്‌പോര്‍ട്ടുള്ളത്. മറ്റുള്ളവര്‍ക്കൊന്നും പാസ്‌പോര്‍ട്ടില്ല. എന്നാല്‍ സാറാബിക്ക് പാസ്‌പോര്‍ട്ട് ഉണ്ടെങ്കിലും ഇതുവരെ ഗള്‍ഫില്‍ പോയിട്ടില്ല. മരിച്ചവര്‍ വോട്ട് ചെയ്തുവെന്ന് ആരോപിച്ച് സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസിലുള്ള 'പരേതര്‍' കോടതിയില്‍ ഹാജരായി തെളിവ് നല്‍കിയതിന് പിന്നാലെയാണ് പാസ്‌പോര്‍ട്ടില്ലാത്ത 'വിദേശത്തുണ്ടായിരുന്നവരും' കോടതിയില്‍ ഹാജരാകുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related Newsമഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: ഐ ബിയുടെ നിഗമനം കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു


'പരേതര്‍' കോടതിയില്‍ ഹാജരായി; സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാനും തീരുമാനം

ദൈവം സഹായിച്ച് 5 വര്‍ഷം എം എല്‍ എയായിരിക്കുമെന്ന് പി.ബി അബ്ദുര്‍ റസാഖ്; സുരേന്ദ്രന്‍ നല്‍കിയ കേസില്‍ ഒന്നും സംഭവിക്കില്ല, രാജി പ്രചരണത്തിനു പിന്നില്‍ ബിജെപി- മാധ്യമ അജണ്ട

മഞ്ചേശ്വരം എംഎല്‍എ നാല് വര്‍ഷവും എംഎല്‍എ തന്നെയായിരിക്കും; വോട്ടുലഭിക്കാതെ നിയമസഭക്കകത്ത് കടക്കാമെന്ന സുരേന്ദ്രന്റെ മോഹം വ്യാമോഹം മാത്രം: അഡ്വ. സി ഷുക്കൂർ

ബി ജെ പി ഹൈക്കോടതിയില്‍ തെളിവുകള്‍ ഹാജരാക്കി; നിയമയുദ്ധത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയില്‍ കെ സുരേന്ദ്രന്‍

മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസില്‍ എന്ത് സംഭവിക്കും; പി.ബിക്ക് എം എല്‍ എ സ്ഥാനം നഷ്ടപ്പെടുമോ?

Keywords: Kerala, kasaragod, Manjeshwaram, election, Election 2016, news, Top-Headlines, K.Surendran, P.B. Abdul Razak, complaint, High-Court, Politics, Manjeashwaram election: 7 persons got summons will appear in court