മംഗളൂരു: (www.kasargodvartha.com 22.06.2017) വിമാനത്താവളത്തില്‍ നിന്നും കാറില്‍ നാട്ടിലേക്ക് വരികയായിരുന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി. എന്നാല്‍ ഉള്ളാള്‍ പോലീസും, മഞ്ചേശ്വരം പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ യുവാവിനെ രക്ഷപ്പെടുത്തി. തൃക്കരിപ്പൂരിലെ താഹിസിനെയാണ് ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ മംഗളൂരു ഉച്ചിലയിലായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വിദേശത്ത് നിന്നുമെത്തിയ അഷ്‌റഫിനെയും കൂട്ടി താഹിസ് നാട്ടിലേക്ക് പോകുന്നതിനിടെ ഉച്ചിലയില്‍ വെച്ച് ഇവരുടെ കാര്‍ ഒരു ബൈക്കിലിടിച്ചു. ബൈക്ക് യാത്രക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാമെന്ന് ഇരുവരും ഏറ്റു. എന്നാല്‍ മറ്റു മൂന്നുപേര്‍ കൂടിയെത്തി താഹിസിനെയും, അഷ്‌റഫിനെയും അവരുടെ തന്നെ കാറിലേക്ക് ബലമായി പിടിച്ചുകയറ്റി. ഇരുവരും കുതറിയോടിയെങ്കിലും താഹിസിനെ സംഘം പിടികൂടി. അജ്ജിനടുക്കയിലെ പള്ളിയിലേക്ക് കയറിയ താഹിസ് സഹായം തേടിയെങ്കിലും അവിടെയാരും ഉണ്ടായിരുന്നില്ല. ഇതോടെ പിന്തുടര്‍ന്നെത്തിയ സംഘം താഹിസിനെ വീണ്ടും കാറില്‍ പിടിച്ചുകയറ്റി അമിതവേഗതയില്‍ ഓടിച്ചുപോവുകയായിരുന്നു.
രക്ഷപ്പെട്ട അഷ്‌റഫ് നേരെ ഉള്ളാള്‍ പോലീസില്‍ വിവരമറിയിക്കുകയും, ജി പി എസിന്റെ സഹായത്തോടെ കാറിന്റെ ലൊക്കേഷന്‍ കണ്ടുപിടിക്കുകയും ചെയ്തു. അതിനിടെ അഷ്‌റഫിന്റെ ഫോണിലേക്ക് വിളിച്ച സംഘം താഹിസിന് മോചന ദ്രവ്യമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. പോലീസിന്റെ സാന്നിധ്യത്തില്‍ അഷ്‌റഫ് ഇതിന് സമ്മതിക്കുകയും, സംഘം ആവശ്യപ്പെട്ടതനുസരിച്ച് കടമ്പാറിലെ പള്ളിക്ക് സമീപമെത്തുകയും ചെയ്തു. പോലീസും രഹസ്യമായി അഷ്‌റഫിനൊപ്പമുണ്ടായിരുന്നു.
എന്നാല്‍ അവിടെയെത്തിയപ്പോള്‍ മറ്റൊരിടത്തേക്ക് വരാനാണ് സംഘം ആവശ്യപ്പെട്ടത്. ജി പി എസ്സിന്റെ സഹായത്തോടെ കാര്‍ കേരള അതിര്‍ത്തിയിലേക്ക് നീങ്ങുന്നതായി മനസ്സിലാക്കിയ ഉള്ളാള്‍ പോലീസ് മഞ്ചേശ്വരം പോലീസിന്റെ സഹായം തേടി. തുടര്‍ന്ന് കുഞ്ചത്തൂരില്‍ വെച്ച് സിനിമാ സ്‌റ്റൈലില്‍ മഞ്ചേശ്വരം പോലീസ് കാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. പോലീസിനെ കണ്ടതോടെ കാറിലുണ്ടായിരുന്ന സംഘം രക്ഷപ്പെട്ടു. താഹിസിനെ മഞ്ചേശ്വരം പോലീസ് രക്ഷപ്പെടുത്തി ഉള്ളാള്‍ പോലീസിന് കൈമാറി.
അജ്ജിനടുക്ക സ്വദേശികളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ഇവര്‍ക്കായി ഉള്ളാള്‍ പോലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, Kasaragod, Youth, Trikaripure, Kidnap, Manjeshwaram, Police, Airport, Man kidnapped for Rs 5 lac ransom, rescued by cops after dramatic chase.