city-gold-ad-for-blogger

ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ പൊള്ളലേറ്റയാള്‍ ആശുപത്രിയില്‍ മരിച്ചു

അമ്പലത്തറ: (www.kasargodvartha.com 14.06.2017) ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അബദ്ധത്തില്‍ തീപടര്‍ന്ന് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നയാള്‍ മരിച്ചു. തായന്നൂരിലെ ശശിധരന്‍ (65) ആണ് മരിച്ചത്. ജൂണ്‍ ഏഴിന് രാവിലെ ഒമ്പത് മണിയോടെ തായന്നൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തുന്നതിനിടെ ശശിധരന്റെ വസ്ത്രത്തില്‍ അബദ്ധത്തില്‍ തീ പടരുകയായിരുന്നു.

അരയ്ക്കുതാഴെ ഗുരുതരമായി പൊള്ളലേറ്റ ശശിധരനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് മരണം സംഭവിച്ചത്. അമ്പലത്തറ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നതിനായി മംഗളൂരുവിലേക്ക് പോയിട്ടുണ്ട്.

ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ പൊള്ളലേറ്റയാള്‍ ആശുപത്രിയില്‍ മരിച്ചു

Keywords:  Kerala, Ambalathara, Police, Death, hospital, Mangalore, Temple, Temple fest, Religion, news, Man dies in hospital fire broke out at temple one died.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia