Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ എസ് ടി പി റോഡില്‍ വീണ്ടും അപകടം; കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

കെ എസ് ടി പി റോഡില്‍ വീണ്ടും അപകടം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വൃദ്ധന്‍ കാറിടിച്ച് മരിച്ചു. ഇടുക്കി കട്ടപ്പന സ്വദേശിയായ കെ കെ ഗോപാലന്‍ Udma, Accident, Death, Obituary, Kasaragod, Car, KSTP Road, Pallam
ഉദുമ: (www.kasargodvartha.com 21.06.2017) കെ എസ് ടി പി റോഡില്‍ വീണ്ടും അപകടം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വൃദ്ധന്‍ കാറിടിച്ച് മരിച്ചു. ഇടുക്കി കട്ടപ്പന സ്വദേശിയായ കെ കെ ഗോപാലന്‍ (70) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30 മണിയോടെ ഉദുമ പള്ളം ബസ് സ്‌റ്റോപ്പിന് സമീപമാണ് അപകടം.

30 വര്‍ഷത്തോളം ഉദുമയില്‍ സ്ഥിര താമസമാക്കിയ ഗോപാലന്‍ ഉദുമ ടൗണിലെ പഞ്ചായത്ത് പൊതു കക്കൂസിന്റെ നടത്തിപ്പുകാരനായിരുന്നു. പാലക്കുന്ന് ഭാഗത്ത് നിന്ന് നടന്ന് ഉദുമയിലേക്ക് വരുമ്പോള്‍ കാസര്‍കോട് നിന്നും മാണിക്കോത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു.


റോഡിലേക്ക് തെറിച്ചുവീണ ഗോപാലനെ അതേ കാറില്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും നിരവധി അപകട മരണങ്ങളാണ് കെ എസ് ടി പി റോഡില്‍ സംഭവിച്ചത്. നാല് മാസം മുമ്പ് ഉദുമ പള്ളത്ത് വെച്ച് സെക്യൂരിറ്റി ജീവനക്കാരനായ ഉദുമ അച്ചേരിയിലെ കെ വി ബാലകൃഷ്ണന്‍(70) ബൈക്കിടിച്ച് മരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ തെക്കില്‍ സ്വദേശിയായ ടി അബ്ദുല്‍ റൗഫ് (38) മരിച്ചതും ഇതേ സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Udma, Accident, Death, Obituary, Kasaragod, Car, KSTP Road, Pallam.