Join Whatsapp Group. Join now!
Aster MIMS 10/10/2023

പള്ളിയില്‍ കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരിച്ചു

പള്ളിയില്‍ കുഴഞ്ഞുവീണ ഗൃഹനാഥന്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. അണങ്കൂര്‍ പച്ചക്കാട് പള്ളിക്ക് സമീപത്തെ മുഹമ്മദ് കുഞ്ഞി (64) യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി Kasaragod, Death, Obituary, Hospital, Anangoor, Pachakkad, Muhammed Kunhi, Prayer
കാസര്‍കോട്: (www.kasargodvartha.com 16.06.2017) പള്ളിയില്‍ കുഴഞ്ഞുവീണ ഗൃഹനാഥന്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. അണങ്കൂര്‍ പച്ചക്കാട് പള്ളിക്ക് സമീപത്തെ മുഹമ്മദ് കുഞ്ഞി (64) യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പച്ചക്കാട് പള്ളിയില്‍ ഇശാ നിസ്‌കാരം കഴിഞ്ഞ് തറാവീഹിന് തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ദീര്‍ഘകാലം കാര്‍വാറിലെ ഹോട്ടലിലും, കാസര്‍കോട്ടെ ഷാലിമാര്‍ ഹോട്ടലിലും മാനേജറായിരുന്നു. ഫാത്വിമയാണ് ഭാര്യ. മക്കള്‍: റഷീദ് (ബാഗ് വ്യാപാരി), ആഇശത്ത് ജസീല, ഷാഹുല്‍ ഹമീദ് (മെഡിക്കല്‍ റെപ്രസെന്റേറ്റീവ്), സവാദ് (അബുദാബി), ജബീറ. മരുമക്കള്‍: മുസ്തഫ കളനാട്, റഹ് മത്ത് ബീവി, ആഇശത്ത് നിലോഫര്‍ കുമ്പള, മുര്‍ഷിദ ചൂരി. സഹോദരന്‍: സുബൈര്‍ ഒളയത്തടുക്ക.

മൃതദേഹം കൊല്ലമ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Death, Obituary, Hospital, Anangoor, Pachakkad, Muhammed Kunhi, Prayer.