Join Whatsapp Group. Join now!
Aster MIMS 10/10/2023

ബി എസ് എന്‍ എല്‍ ലൈന്‍മാനെ കുത്തിക്കൊന്ന കേസില്‍ കോളജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

നിസാര പ്രശ്‌നത്തിന്റെ പേരില്‍ ബി എസ് എന്‍ എല്‍ ലൈന്‍മാനെ കുത്തിക്കൊന്ന കേസില്‍ കോളജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. മംഗളൂരു മുഡിഗരെയിലെ തിമ്മപ്പ പൂജാരി (52)യെ കൊലപ്പെടുത്തിയ Mangalore, Crime, Accuse, Arrest, BSNL, news, Top-Headlines, College, Student, Man brutally hacked to death, Ujire SDM College student arrested.
മംഗളൂരു: (www.kasargodvartha.com 03/06/2017) നിസാര പ്രശ്‌നത്തിന്റെ പേരില്‍ ബി എസ് എന്‍ എല്‍ ലൈന്‍മാനെ കുത്തിക്കൊന്ന കേസില്‍ കോളജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. മംഗളൂരു മുഡിഗരെയിലെ തിമ്മപ്പ പൂജാരി (52)യെ കൊലപ്പെടുത്തിയ കേസില്‍ ഉജിറെയിലെ കോളജില്‍ രണ്ടാം വര്‍ഷ ബി ബി എം വിദ്യാര്‍ത്ഥിയായ ചന്ദ്രശേഖറാണ് (20) അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രി സന്റെക്കട്ടയിലായിരുന്നു കൊലപാതകം നടന്നത്. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന തിമ്മപ്പയെ മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് പ്രതി കൊലപ്പെടുത്തിയത്. കുഴത്തിന് കുത്തേറ്റ തിമ്മപ്പ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. തിമ്മപ്പയും പ്രതിയും ഒരേ കെട്ടിടത്തിലാണ് താമസിച്ചുവന്നിരുന്നത്.

തിമ്മപ്പ പൂജാരി

കൊലയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പ്രതി ചന്ദ്രശേഖറിന്റെ മാതാവും കൊലപ്പെട്ട തിമ്മപ്പയും തമ്മില്‍ ചെറിയ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരിക്കാം കൊലപാതകമെന്ന് കരുതുന്നു. ചംപാവതിയാണ് തിമ്മപ്പയുടെ ഭാര്യ. മക്കള്‍: ഹൃഷിത് (12), തന്‍വി (ഒമ്പത്).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, Crime, Accuse, Arrest, BSNL, news, Top-Headlines, College, Student, Man brutally hacked to death, Ujire SDM College student arrested.