city-gold-ad-for-blogger

പദ്ധതി രൂപീകരണത്തിനു ഡാറ്റാ എന്‍ട്രി പോലും തുടങ്ങാതിരുന്ന പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഇനി വീട്ടിലിരിക്കും, അതും മന്ത്രിയുടെ ജില്ലയില്‍

തിരുവനന്തപുരം: (www.kasargodvartha.com 03/06/2017) 2011 -18ലെ വാര്‍ഷിക പദ്ധതി രൂപീകരണം വൈകിച്ച പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍വഹോണോദ്യോഗസ്ഥര്‍ക്കും എതിരേ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജശേഖരന്‍ പി കെ, വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി എന്‍ വേലായുധന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ജസീലാ മോള്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

പദ്ധതി രൂപീകരണത്തിനു ഡാറ്റാ എന്‍ട്രി പോലും തുടങ്ങാതിരുന്ന പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഇനി വീട്ടിലിരിക്കും, അതും മന്ത്രിയുടെ ജില്ലയില്‍

കണ്ണമംഗലം പഞ്ചായത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന അസിസ്റ്റന്റ് എന്‍ജിനീയറായി നിയമിച്ച ബി ഉണ്ണികൃഷ്ണനെ പിരിച്ചുവിട്ടു. ഈ വര്‍ഷത്തെ പദ്ധതി രൂപീകരണവും അംഗീകാരത്തിനുള്ള നടപടികളും മെയ് 31നു മുമ്പ് പൂര്‍ത്തീകരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചതാണ് നടപടിക്കു കാരണം. സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മലപ്പുറം ജില്ലയിലെ കണ്ണമംഗലം, വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ മാത്രമാണ് പദ്ധതികളുടെ ഡാറ്റാ എന്‍ട്രി ആരംഭിക്കുക പോലും ചെയ്യാത്തത്. വിവിധ കാരണങ്ങളാല്‍ പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അപേക്ഷ മാനിച്ച് പദ്ധതി അംഗീകാരത്തിനുള്ള സമയം ജൂണ്‍ 15 വരെ നീട്ടിയിട്ടുണ്ട്.

ഈ സമയം ഒരു കാരണവശാലും നീട്ടി നല്‍കില്ലെന്നും അതിനകം പദ്ധതികള്‍ക്ക് അംഗീകാരം നേടാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം നഷ്ടമാകുമെന്നും മന്ത്രി ജലീല്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kerala, Thiruvananthapuram, Top-Headlines, Cews, Malappuram, Minister, KT Jaleel, LSG minster's strict action against in active local self government officials.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia