Join Whatsapp Group. Join now!
Aster MIMS 10/10/2023

അളവിനനുസരിച്ച് മദ്യം കൈവശം വെക്കുന്നവരെയും എക്സൈസ് പിടികൂടുന്നതായി ആരോപണം; നിയമം അനുസരിച്ചാലും പിഴയൊടുക്കേണ്ടിവരുന്നു

അളവിനനുസരിച്ച് മദ്യം കൈവശം വെക്കുന്നവരെയും എക്സൈസ് പിടികൂടുന്നതായുള്ള ആരോപണം ശക്തമാകുന്നു Kasaragod, Liquor, Fine, Kanhangad, Complaint, Case, Liquor caught ; Complaint against excise.
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/06/2017) അളവിനനുസരിച്ച് മദ്യം കൈവശം വെക്കുന്നവരെയും എക്സൈസ് പിടികൂടുന്നതായുള്ള ആരോപണം ശക്തമാകുന്നു. മൂന്നുലിറ്റര്‍ മദ്യംവരെ ആര്‍ക്കും കൈവശം വെക്കാമെങ്കിലും ചില ഉദ്യോഗസ്ഥര്‍ ഇതിനുപോലും അനുവദിക്കുന്നില്ലെന്ന പരാതികളാണ് ശക്തമാകുന്നത്.

കഴിഞ്ഞ ദിവസം രാവണീശ്വരത്ത് വീട്ടിലെ ആവശ്യത്തിനായി മദ്യം ബൈക്കില്‍ കൊണ്ടുപോകുമ്പോള്‍ എക്സൈസ് പിടികൂടിയിരുന്നു. മദ്യം വില്‍പ്പനക്കു കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് യുവാവിനെ എക്സൈസ് പിടികൂടിയത്. എന്നാല്‍ അളവില്‍ കൂടുതല്‍ മദ്യം തന്റെ കൈയിലുണ്ടായിരുന്നില്ലെന്നും തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നുമാണ് യുവാവ് പറയുന്നത്.

Kasaragod, Liquor, Fine, Kanhangad, Complaint, Case, Liquor caught ; Complaint against excise.

മൂന്നുലിറ്റര്‍ മദ്യം കൈവശം വെച്ചാല്‍ പോലും പിടികൂടുന്ന ചില എക്സൈസ് ഉദ്യോഗസ്ഥര്‍ അരലിറ്ററും ഒരുലിറ്ററും കൂട്ടിച്ചേര്‍ത്ത് അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചുവെന്ന കേസുണ്ടാക്കി നിരപരാധികളെ വേട്ടയാടുന്നുവെന്ന വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. മൂന്നുലിറ്റര്‍ മദ്യം നഷ്ടപ്പെടുന്നതിനുപുറമെ 5000 രൂപയോളം പിഴയൊടുക്കേണ്ട അവസ്ഥയും ഇതുമൂലമുണ്ടാകുകയാണെന്ന് ഇങ്ങനെ കേസിലകപ്പെട്ടവര്‍ പരാതിപ്പെടുന്നു.

ബിവറേജ് മദ്യശാലകളില്‍ നിന്നും നിയമപ്രകാരമുള്ള മദ്യം വാങ്ങിയാലും എക്സൈസിലെ ചില ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും മദ്യം പിടികൂടുകയും ചെയ്യുന്നതായുള്ള പരാതികളും വര്‍ധിക്കുകയാണ്. വീടുകളില്‍ നടക്കുന്ന വിരുന്നുസല്‍ക്കാരങ്ങള്‍ക്കും മറ്റും മൂന്നുലിറ്റര്‍ വരെ മദ്യം വേണ്ടിവരുന്നതിനാല്‍ ഇത് നിയമവിരുദ്ധമല്ലെന്നിരിക്കെ പിടികൂടുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയെന്നതും പ്രായോഗികബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഇവര്‍ പറയുന്നു. കൈവശം വെച്ചത് മദ്യമായതിനാല്‍ നിയമത്തിന്റെ ഭാഗത്തുനിന്നും അനുകൂലസമീപനമുണ്ടാകുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Liquor, Fine, Kanhangad, Complaint, Case, Liquor caught ; Complaint against excise.