Join Whatsapp Group. Join now!
Aster MIMS 10/10/2023

ലാന്‍ഡ് ഫോണ്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്ക്

ലാന്‍ഡ് ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഷോക്കേറ്റ് ആയുര്‍വേദ ജീവനക്കാരിയായ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തോയമ്മല്‍ കവ്വായി Housewife, Injured, Accident, Kanhangad, Kasaragod, Hospital, Land Phone, Blast
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/06/2017) ലാന്‍ഡ് ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഷോക്കേറ്റ് ആയുര്‍വേദ ജീവനക്കാരിയായ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തോയമ്മല്‍ കവ്വായി സ്വദേശിനിയും പുല്ലൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ജീവനക്കാരിയുമായ ഷൈലജയ്(54)ക്കാണ് പരിക്കേറ്റത്.


വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്കാണ് സംഭവം. ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്ന് ശബ്ദത്തോടെ ഫോണ്‍ പൊട്ടിത്തെറിക്കുകയും അതിനിടയില്‍ ഷോക്കേല്‍ക്കുകയും തെറിച്ചു വീഴുകയുമായിരുന്നു. പെട്ടെന്ന് ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന സഹോദരന്‍ പവിത്രന്‍ ഷൈലജയെ ജില്ലാ ആശുപത്രിയിലെത്തിക്കുകയും തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.

മുഖത്ത് പൊള്ളലേറ്റിട്ടുണ്ട്. തൊട്ടടുത്ത രണ്ട് വീടുകളിലും ലാന്‍ഡ് ഫോണ്‍ പൊട്ടിത്തെറിച്ചിരുന്നു. വീട്ടുകാര്‍ക്ക് അപകടം ഒന്നും ഉണ്ടായിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Housewife, Injured, Accident, Kanhangad, Kasaragod, Hospital, Land Phone, Blast.