Join Whatsapp Group. Join now!
Aster MIMS 10/10/2023

കുമ്പള, തൃക്കരിപ്പൂര്‍ തീരദേശ പോലീസ് സ്റ്റേഷനുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ജില്ലയില്‍ കുമ്പള തീരദേശ പോലീസ് സ്റ്റേഷന്‍ ഷിറിയയിലും തൃക്കരിപ്പൂര്‍ തീരദേശ പോലീസ് സ്റ്റേഷന്‍ അഴിത്തലയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. Kasaragod, Kerala, news, inauguration, Pinarayi-Vijayan, Kumbala, Trikaripur, Coastal police station, Kumbala, Trikaripur coastal police stations inaugurated
കാസര്‍കോട്: (www.kasargodvartha.com 27.06.2017) ജില്ലയില്‍ കുമ്പള തീരദേശ പോലീസ് സ്റ്റേഷന്‍ ഷിറിയയിലും തൃക്കരിപ്പൂര്‍ തീരദേശ പോലീസ് സ്റ്റേഷന്‍ അഴിത്തലയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി തലായിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ തീരദേശ സ്റ്റേഷനുകള്‍ക്കുപുറമേ അര്‍ത്തുങ്കല്‍, മുനക്കാക്കടവ്, തലശ്ശേരി എന്നീ തീരദേശ പോലീസ് സ്റ്റേഷനുകളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് തീരദേശ പോലീസ് സ്റ്റേഷനുകളെ ജനസൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് പ്രധാന പരിഗണന നല്‍കും. മൂന്ന് ലക്ഷത്തോളം മത്സ്യത്തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. 12 മുതല്‍ 15 ലക്ഷം വരെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തീരദേശത്ത് ജീവിക്കുന്നു. ഇവരുടെ ജീവനും സ്വത്തിനും  സംരക്ഷണം ഉറപ്പുവരുത്താന്‍ ലോക്കല്‍ പോലീസും തീരദേശ പോലീസും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യന്‍ നാവികസേനയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഉള്‍പെടുന്ന ത്രിതല തീരദേശ സംരക്ഷണ സംവിധാനത്തിന്റെ ഭാഗമാണ് തീരദേശ പോലീസ്.

തീരത്ത് നിന്ന് 20 കിലോമീറ്റര്‍ വരെ കടല്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണ്. ഈ മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് മൂന്ന് ഘട്ടങ്ങളിലായി 25 തീരദേശ പോലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. രണ്ടാം ഘട്ടത്തിലെ 10 തീരദേശ പോലീസ് സ്റ്റേഷനുകളില്‍ അഞ്ചെണ്ണത്തിന്റെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. തീരദേശ പോലീസ് സ്റ്റേഷനുകളില്‍ 48 പേരാണ് ആവശ്യം. ഇപ്പോള്‍ 29 പേരെയാണ് നിയമിച്ചിരിക്കുന്നത്. അവശേഷിക്കുന്ന തസ്തികകളില്‍ നിയമനത്തിന് തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കടലോരജാഗ്രത സമിതികളുടെ പ്രവര്‍ത്തനത്തിന് 50 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തീരദേശ മേഖലയുടെ സുരക്ഷയ്ക്ക് ഏറെ പരിഗണന നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഷിറിയയില്‍ നടന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ശിലാഫലകവും മന്ത്രി അനാഛാദനം ചെയ്തു. തീരദേശ സംരക്ഷണത്തില്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് പോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. തീരദേശത്തിന്റെ സുരക്ഷ അതീവ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ മുഖ്യാതിഥിയായിരുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ ജലീല്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പുണ്ഡരീകാക്ഷ (കുമ്പള), അബ്ദുല്‍ അസീസ് (മഞ്ചേശ്വരം), ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍ സംബന്ധിച്ചു. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ സ്വാഗതവും ഡി വൈ എസ് പി (എസ് എം എസ്) ബി ഹരിശ്ചന്ദ്ര നായക് നന്ദിയും പറഞ്ഞു.

നീലേശ്വരം അഴിത്തലയില്‍ തൃക്കരിപ്പൂര്‍ തീരദേശ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ പി കരുണാകരന്‍ എം പി അധ്യക്ഷത വഹിച്ചു. എം രാജഗോപാലന്‍ എം എല്‍ എ, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, കെ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. എസ് പി മഹിപാല്‍ യാദവ് സ്വാഗതവും, ഡി വൈ എസ് പി കെ ദാമോദരന്‍ നന്ദിയും പറഞ്ഞു.

 Kasaragod, Kerala, news, inauguration, Pinarayi-Vijayan, Kumbala, Trikaripur, Coastal police station, Kumbala, Trikaripur coastal police stations inaugurated



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, inauguration, Pinarayi-Vijayan, Kumbala, Trikaripur, Coastal police station, Kumbala, Trikaripur coastal police stations inaugurated