Join Whatsapp Group. Join now!
Aster MIMS 10/10/2023

കൊച്ചി മെട്രോ ആദ്യ സര്‍വീസ് ആരംഭിച്ചു

ആറ് മണിക്ക് കൊച്ചി മെട്രോ ആദ്യ സര്‍വീസ് ആരംഭിച്ചു. ആദ്യ സര്‍വീസിനായി 5.50ന് തന്നെ ടിക്കറ്റ് വിതരണം തുടങ്ങി. ആയിരങ്ങളാണ് ആദ്യKerala, Kochi, Metro Rail, Train, news, Top-Headlines, Kochi Metro service started
കൊച്ചി: (www.kasargodvartha.com 19.06.2017) ആറ് മണിക്ക് കൊച്ചി മെട്രോ ആദ്യ സര്‍വീസ് ആരംഭിച്ചു. ആദ്യ സര്‍വീസിനായി 5.50ന് തന്നെ ടിക്കറ്റ് വിതരണം തുടങ്ങി. ആയിരങ്ങളാണ് ആദ്യ സര്‍വീസില്‍ കയറാനെത്തിയത്. ആലുവയില്‍നിന്ന് പാലാരിവട്ടത്തുനിന്നും രാവിലെ ആറിനുതന്നെ സര്‍വീസ് ആരംഭിച്ചു. ഓരോ 10 മിനിറ്റിലുമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.

രാവിലെ ആറുമുതല്‍ വൈകിട്ട് 10 വരെ ഒരു ദിവസം 219 സര്‍വീസാണ് മെട്രോ ട്രെയിന്‍ നടത്തുക. പുലര്‍ച്ചെ തന്നെ സ്‌റ്റേഷന പുറത്ത് വന്‍തിരക്കായിരുന്നു. ആദ്യ സര്‍വീസുകളിലെ തിരക്ക് പിന്നീടുണ്ടായില്ല. എങ്കിലും ഓഫിസില്‍ പോകാനുള്ള സമയത്ത് തിരക്ക് അധികമാകുമെന്ന കണക്കുകൂട്ടലിലാണ് മെട്രോ അധികൃതര്‍.

ആദ്യ സര്‍വീസിന് ടിക്കറ്റ് കൊടുക്കാന്‍ വൈകിയതിനാല്‍ വളരെക്കുറച്ചുപേര്‍ക്കുമാത്രമേ ട്രെയിനില്‍ കയറാനായുള്ളൂ. എങ്കിലും 10 മിനിറ്റിനുള്ളില്‍ അടുത്ത ട്രെയിനെത്തിയതിനാല്‍ ആളുകള്‍ നിരാശരായില്ല.

Kerala, Kochi, Metro Rail, Train, news, Top-Headlines, Kochi Metro service started.

Keywords: Kerala, Kochi, Metro Rail, Train, news, Top-Headlines, Kochi Metro service started.