city-gold-ad-for-blogger

കെ എം സി സി ബൈത്തുറഹ് മ തറക്കല്ലിടല്‍ ജൂലൈ രണ്ടിന് പാണക്കാട് ശഫീഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും

കാസര്‍കോട്: (www.kasargodvartha.com 28.06.2017) ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി, മുസ്ലിം ലീഗ് മണ്ഡലം - പഞ്ചായത്ത് കമ്മിറ്റി മുഖേന നിര്‍മിച്ചു നല്‍കുന്ന ബൈത്ത്‌റഹ് മയുടെ തറക്കല്ലിടല്‍ കര്‍മം ജൂലൈ രണ്ടിന് രാവിലെ 10 മണിക്ക് ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടി നുജയില്‍ പാണക്കാട് ശഫീഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കാത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് കാരുണ്യത്തിന്റെ തണലായി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നഗരസഭയിലും നടപ്പിലാക്കുന്ന ഭവന പദ്ധതിയിലെ എട്ടാമത്തെ വീടാണ് ബെള്ളൂരില്‍ നിര്‍മിക്കുന്നത്.

കെ എം സി സി ബൈത്തുറഹ് മ തറക്കല്ലിടല്‍ ജൂലൈ രണ്ടിന് പാണക്കാട് ശഫീഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും

ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹ് മദലി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍, മണ്ഡലം പ്രസിഡന്റ് എ എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ മാഹിന്‍ കേളോട്ട്, ഹാഷിം കടവത്ത്, ഇ എ മുഹമ്മദ് ചെങ്കള, അബ്ബാസ് ബീഗം, ടി എം ഇഖ്ബാല്‍, അബ്ദുര്‍ റഹ് മാന്‍ പട്‌ള, ഇ ആര്‍ അബൂബക്കര്‍ ഹാജി, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സഹീര്‍ ആസിഫ്, ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തേഷ് നഗര്‍, ദുബൈ കെ എം സി സി വൈസ് പ്രസിഡന്റ് എം എ മുഹമ്മദ് കുഞ്ഞി, ദുബൈ കെ എം സി സി മുന്‍ സംസ്ഥാന ഭാരവാഹികളായ എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഹനീഫ് ചെര്‍ക്കള, ദുബൈ കെ എം സി സി ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, വൈസ് പ്രസിഡന്റ് ടി ആര്‍ ഹനീഫ്, മഹ് മൂദ് കുളങ്കര, സെക്രട്ടറിമാരായ ഷരീഫ് പൈക്ക, ഹസൈനാര്‍ ബീജന്തടുക്ക, മണ്ഡലം സെക്രട്ടറിമാരായ സത്താര്‍ ആലംപാടി, റഹ് മാന്‍ പടിഞ്ഞാര്‍, റഹീം നെക്കര, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം മദ്കം, ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ കിന്നിംഗാര്‍ എന്നിവര്‍ സംബന്ധിക്കും.

നാട്ടിലുള്ള മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു.

Keywords : Kasaragod, KMCC, Programme, Inauguration, House, Bellur, KMCC 8th Baithu Rahma foundation stone laying on July 2nd.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia