Join Whatsapp Group. Join now!
Aster MIMS 10/10/2023

വെളുത്തമ്പുവിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു

സംസ്ഥാന സഹകരണ ബാങ്ക് ഉപാധ്യക്ഷനും പ്രമുഖ സഹകാരിയുമായിരുന്ന Kasaragod, Trikaripur, K.Veluthambu, Inauguration, Remembered, K Veluthambu remembered.
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14.06.2017) സംസ്ഥാന സഹകരണ ബാങ്ക് ഉപാധ്യക്ഷനും പ്രമുഖ സഹകാരിയുമായിരുന്ന അന്തരിച്ച കെ.വെളുത്തമ്പുവിന്റെ ഛായാചിത്രം തൃക്കരിപ്പൂര്‍ പ്രിയദര്‍ശിനി വനിതാ സഹകരണ സംഘത്തില്‍ അനാച്ഛാദനം ചെയ്തു.

സംഘം ഓഫീസില്‍ മുന്‍ മന്ത്രി കെ. സുധാകരന്‍ ഛായാചിത്രം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.വി. പത്മജ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രവി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. റീത്ത,പഞ്ചായത്ത് അംഗം എ.കെ. നളിനി, കെ.യു. പ്രേമലത, കെ. സുനിത, എം. ഗിരിജ എന്നിവര്‍ സംബന്ധിച്ചു.

Kasaragod, Trikaripur, K.Veluthambu, Inauguration, Remembered, K Veluthambu remembered.


കെ. വെളുത്തമ്പുവിനെ അനുസ്മരിച്ചു

തൃക്കരിപ്പൂര്‍: പ്രമുഖ സഹകാരിയും തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡണ്ട് ഭരണസമിതി അംഗം എന്ന നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച കെ. വെളുത്തമ്പുവിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ബാങ്ക് നേതൃത്വത്തില്‍ അനുസ്മരണം നടത്തി.

ഫാര്‍മേഴ്‌സ് ബാങ്ക് ഹാളില്‍ നടന്ന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ.വി. ജതീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.വി. കണ്ണന്‍ മാസ്റ്റര്‍, ടി.വി. ഭാസ്‌കരന്‍, വി.ടി. ഷാഹുല്‍ ഹമീദ്, കെ. കരുണകാരന്‍ മേസ്ത്രി, ടി.വി. ബാലകൃഷ്ണന്‍, ഇ.വി. ഗണേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Kasaragod, Trikaripur, K.Veluthambu, Inauguration, Remembered, K Veluthambu remembered.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Trikaripur, K.Veluthambu, Inauguration, Remembered, K Veluthambu remembered.