Join Whatsapp Group. Join now!
Aster MIMS 10/10/2023

കര്‍ഷകന്റെ ആത്മഹത്യ; വില്ലേജ് അസിസ്റ്റന്റ് കീഴടങ്ങി

വില്ലേജ് ഓഫീസില്‍ വെച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷിച്ചുവരികയായിരുന്ന വില്ലേജ് അസിസ്റ്റന്‍ഡ് കീഴടങ്ങി. ചെമ്പനോട വില്ലേജ് അസിസ്റ്റKozhikode, Kerala, news, Top-Headlines, Death, Police, Investigation, case, Joy's death; village assistant surrendered
കോഴിക്കോട്: (www.kasargodvartha.com 27.06.2017) വില്ലേജ് ഓഫീസില്‍ വെച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷിച്ചുവരികയായിരുന്ന വില്ലേജ് അസിസ്റ്റന്‍ഡ് പോലീസിൽ കീഴടങ്ങി. ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് ആണ് പേരാമ്പ്ര സി.ഐക്ക് മുമ്പാകെ കീഴടങ്ങിയത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് വില്ലേജ് അസിസ്റ്റന്റിനെതിരെ പോലീസ് കേസെടുത്തത്.

ചെമ്പനോട് താഴത്തങ്ങാടിയിലുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ ബുധനാഴ്ചയാണ് കര്‍ഷകനായ ജോയി തൂങ്ങി മരിച്ചത്. ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ അപേക്ഷ നല്‍കിയിട്ടും ഭൂനികുതി സ്വീകരിക്കാത്തതില്‍ മനം നൊന്താണ് കര്‍ഷകനായ ജോയി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ജോയിയുടെ ആത്മഹത്യാകുറിപ്പില്‍ സിലീഷിനെതിരെ പരാമര്‍ശവുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെമ്പനോട് വില്ലേജ് ഓഫീസിലെ മുന്‍ വില്ലേജ് ഓഫീസര്‍ കെ.ഒ സണ്ണി, സിലീഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

Kozhikode, Kerala, news, Top-Headlines, Death, Police, Investigation, case, Joy's death; village assistant surrendered


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, Kerala, news, Top-Headlines, Death, Police, Investigation, case, Joy's death; village assistant surrendered