city-gold-ad-for-blogger

ഇന്ദിരാഗാന്ധി ശതാബ്ദി പ്രഭാഷണവും പ്രതിഭാ പുരസ്‌കാര വിതരണവും ജൂലായ് മൂന്നിന്

തൃക്കരിപ്പൂര്‍: (www.kasargodvartha.com 21/06/2017) കെ വെളുത്തമ്പു ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി ശതാബ്ദി പ്രഭാഷണവും പ്രതിഭാ പുരസ്‌കാര വിതരണവും ജൂലൈ മൂന്നിന് തൃക്കരിപ്പൂരില്‍ നടക്കും. വൈകിട്ട് മൂന്നിന് കെഎംകെ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി കെപിസിസി വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗവുമായ വി ഡി സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

ഉത്തര മലബാറില്‍ സഹകരണ മേഖലയിലെ മികച്ച സഹകാരിക്കുള്ള പുരസ്‌കാര വിതരണവും എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കലും ചടങ്ങില്‍ നടക്കും. ഇന്ദിരാഗാന്ധി ശതാബ്ദി പ്രഭാഷണവും പ്രതിഭാ പുരസ്‌കാര വിതരണവും വിജയകരമാക്കാന്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു.

ഇന്ദിരാഗാന്ധി ശതാബ്ദി പ്രഭാഷണവും പ്രതിഭാ പുരസ്‌കാര വിതരണവും ജൂലായ് മൂന്നിന്

യോഗത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. കെ കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി വി പത്മജ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി രവി, പി വി കണ്ണന്‍ മാസ്റ്റര്‍, കെ വി മുകുന്ദന്‍, ടി വി ബാലന്‍ മാസ്റ്റര്‍, കെ പി ജയദേവന്‍, കഞ്ചിയില്‍ പത്മനാഭന്‍, ടി വി പ്രസാദ്, ടി സുരേശന്‍, ഷാജി തൈക്കീല്‍, കെ പി സുരേശന്‍, കെ അശോകന്‍, കലയക്കാരന്‍ ഗോപാലന്‍, ഒ രവീന്ദ്രന്‍, പി പി ഖമറുദ്ദീന്‍, ഉറുമീസ് തൃക്കരിപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Trikaripur, Kasaragod, Celebration, KPCC, News, Kerala, SSLC, Plustwo, Indira Gandhi centenary celebration on 3rd.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia