Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

പഴയ ചൂരി മുഹ് യുദ്ദീന്‍ ജുമാമസ്ജിദില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. പ്രായ വിത്യാസമില്ലാതെ നിരവധി ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. മഹല്ല് Kasaragod, Masjid, President, Ramadan, Iftar.
ചൂരി: (www.kasargodvartha.com 17/06/2017) പഴയ ചൂരി മുഹ് യുദ്ദീന്‍ ജുമാമസ്ജിദില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. പ്രായ വിത്യാസമില്ലാതെ നിരവധി ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. മഹല്ല് നിവാസികളുടെ ഇടയില്‍ സൗഹാര്‍ദ്ധം ഊട്ടി ഉറപ്പിക്കുന്ന വേദികളാണ് ഇത്തരം ചടങ്ങുകളെന്ന് കമ്മിറ്റി പ്രസിഡന്റ് ഗഫൂര്‍ ഹാജി അഭിപ്രായപെട്ടു.

മഹല്ല് പരിധിയില്‍ പെട്ടവരെ ഉള്‍പ്പെടുത്തി വലിയൊരു സൗഹാര്‍ദ്ദ കൂട്ടായ്മ സംഘടിപ്പിച്ച നാട്ടിലെ യുവാക്കളെ കമ്മിറ്റി ഭാരവാഹികള്‍ അഭിനന്ദിച്ചു.

Kasaragod, Masjid, President, Ramadan, Iftar.

പള്ളി സെക്രട്ടറി സുലൈമാന്‍, ട്രഷറര്‍ സത്താര്‍ കറന്തക്കാട്, യുഎഇ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ കെ ബി, ട്രഷറര്‍ ഷാഫി സി ഐ, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കടുത്തു. സംഗമത്തിന് അര്‍ഷാദ് ചൂരി, ആബിദ് ചൂരി എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Masjid, President, Ramadan, Iftar, Iftar meet conducted.