Join Whatsapp Group. Join now!
Aster MIMS 10/10/2023

സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഭാര്യയെ ഭര്‍ത്താവ് കഴുത്ത് മുറുക്കി കൊന്നു

സര്‍പ്രൈസിനായി കണ്ണടച്ച് നിന്ന ഭാര്യയെ ഭർത്താവ് കഴുത്ത് മുറുക്കി കൊന്നു. 24 കാരനായ 24-year-old Manoj Kumar strangled wife to death by promising her to give gift after closing eyes.
ന്യൂഡല്‍ഹി: (www.kvartha.com 18.06.2017) സര്‍പ്രൈസിനായി കണ്ണടച്ച് നിന്ന ഭാര്യയെ ഭർത്താവ് കഴുത്ത് മുറുക്കി കൊന്നു. 24 കാരനായ മനോജ് കുമാറാണ്‌ ഭാര്യ കൊമളിനെ കഴുത്തില്‍ വയര്‍ മുറുക്കി കൊലപ്പെടുത്തിയത്. ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന ഈ കൊലപാതകം നടന്നത്.

വെള്ളിയാഴ്ച കോമളത്തെ വിളിച്ച് പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാനായി വടക്കന്‍ ഡല്‍ഹിയിലെ ബോണ്ട പാര്‍ക്കിലേക്ക് വരാന്‍ മനോജ് ആവശ്യപ്പെട്ടു. തര്‍ക്കം പരിഹരിക്കാനായി ഒരു ഉപഹാരവുമായി വരുന്നുണ്ടെന്നാണ് മനോജ് കുമാര്‍ കോമളത്തെ അറിയിച്ചത്.

പാർക്കിലെത്തിയ ഇരുവരും നേരില്‍ കണ്ട് കുറച്ചുനേരം സംസാരിച്ചു. ശേഷം ഭാര്യയോട് കണ്ണടച്ചു തിരിഞ്ഞു നിൽക്കു, ഒരു സര്‍പ്രൈസ് തരാം എന്ന് മനോജ്കുമാര്‍ പറഞ്ഞു. ഭർത്താവിന്റെ കയ്യിൽ നിന്നും സ്‌നേഹോപകരം വാങ്ങിക്കാനായി തിരിഞ്ഞു നിന്ന കോമളത്തിന്റെ കഴുത്തിൽ പിന്നിൽ നിന്നും അയാൾ വയർ മുറുക്കി കൊല്ലുകയായിരുന്നു.

National, India, State, New Delhi, Murder, Crime, Murder case, Husband, Wife, Youth, News

രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. കോമളത്തിന് പരപുരുഷ ബന്ധമുണ്ടെന്ന മനോജ് കുമാറിന്റെ സംശയം പലപ്പോഴും വഴക്കിന് കാരണമായിരുന്നു. കഴിഞ്ഞ കുറച്ചുമാസമായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. കൊലനടത്തിയ ശേഷം കോമളിന്റെ മൃതദേഹം ബഞ്ചില്‍ കിടത്തി ഇയാള്‍ സ്ഥലം വിട്ടു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച മനോജ്കുമാര്‍ താന്‍ എങ്ങനെയാണ് ഭാര്യയെ ഒരു പാഠംപഠിപ്പിച്ചതെന്ന് അവരോട് വിവരിച്ചു.

യാദൃച്ഛികമായി പട്രോളിങ്ങിനിടെ ഇത് കേള്‍ക്കാനിടയായ ഒരു പോലീസുകാരനാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. മദ്യലഹരിയിലായതിനാല്‍ എവിടെയാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് കൃത്യമായി പറയാന്‍ സാധിക്കാത്തതിനാൽ ആറ് മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ഒടുവിലാണ് മൃതദേഹം പാര്‍ക്കില്‍ നിന്നും കണ്ടെത്തിയത്.

Summary: Husband strangle wife to death.  24-year-old Manoj Kumar  strangled wife to death by promising her to give gift after closing eyes. She then close her eyes and husband killed her

Keywords: National, India, State, New Delhi, Murder, Crime, Murder case, Husband, Wife, Youth, News