Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗര്‍ഭിണിയായ വീട്ടമ്മയുടെയും മകന്റെയും മരണം കൊലപാതകം; മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ശ്രമം പാഴായി, കാമുകന്‍ അറസ്റ്റില്‍

വളാഞ്ചേരി കാടാമ്പുഴയില്‍ ഗര്‍ഭിണിയായ വീട്ടമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തിKerala, Top-Headlines, Malappuram, suicide-attempt, Murder, Police, Investigation, case, arrest, Accuse, House wife's death; lover arrested
മലപ്പുറം: (www.kasargodvartha.com 06.06.2017) വളാഞ്ചേരി കാടാമ്പുഴയില്‍ ഗര്‍ഭിണിയായ വീട്ടമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ വീട്ടമ്മയുടെ കാമുകനെ പോലീസ് അറസ്റ്റു ചെയ്തു. വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ഷരീഫിനെ (38)യാണ് പോലീസ് അറസ്റ്റു ചെയ്തത്.

പല്ലിക്കണ്ടത്ത് വലിയ പുരയ്ക്കല്‍ മരയ്കാറുടെ മകള്‍ ഉമ്മുസല്‍മ (26), മകന്‍ ദില്‍ഷാദ് (ഏഴ്) എന്നിവരെയാണ് മെയ് 24ന് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഭര്‍ത്താവും വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞിരിക്കുകയായിരുന്നു ഉമ്മുസല്‍മ. മൂന്നു വര്‍ഷത്തോളമായി ഷരീഫുമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തില്‍ ഉമ്മുസല്‍മ ഗര്‍ഭിണിയായി.

ഉമ്മുസല്‍മയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിരിക്കുമ്പോള്‍ തന്നോടൊപ്പം നില്‍ക്കണമെന്നും അല്ലാത്തപക്ഷം ഷരീഫിന്റെ വീട്ടില്‍ പ്രശ്‌നമുണ്ടാക്കുമെന്നും സല്‍മ അറിയിച്ചു. ഇതോടെ വാക്കുതര്‍ക്കത്തിലാവുകയും പ്രതി വീട്ടമ്മയെയും മകനെയും കഴുത്തില്‍ ഷാള്‍ ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ കൈ ഞെരമ്പുകള്‍ മുറിച്ച് വീടുപൂട്ടി പ്രതി രക്ഷപ്പെടുകയായിരുന്നു.

പോലീസ് അന്വേഷണത്തില്‍ ഉമ്മുസല്‍മയുടെ വീട്ടില്‍ പ്രതി നിത്യ സന്ദര്‍ശകനാണെന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്യുകയാണുണ്ടായത്. ഷരീഫിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. തിരൂര്‍ ഡിവൈ.എസ്.പി വി.എ. ഉല്ലാസ്, വളാഞ്ചേരി സി.ഐ. കെ.എം. സുലൈമാന്‍, കല്‍പ്പകഞ്ചേരി എസ്.ഐ. കെ.ആര്‍. രഞ്ജിത് എന്നിവരുടെ നേതൃത്വത്തില്‍ കഞ്ഞിപ്പുരയില്‍ നിന്നാണ് ഷരീഫിനെ പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala, Top-Headlines, Malappuram, suicide-attempt, Murder, Police, Investigation, case, arrest, Accuse, House wife's death; lover arrested

Keywords: Kerala, Top-Headlines, Malappuram, suicide-attempt, Murder, Police, Investigation, case, arrest, Accuse, House wife's death; lover arrested