ആലുവ: (www.kasargodvartha.com 06.06.2017) മതില്‍കെട്ട് ഇടിഞ്ഞ് ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു. ആലുവ എടത്തല പൂക്കാട്ടുപടി മൈതാനിമുകളിലെ വൈറ്റ് പാരഡൈസ് കൈതേരി വീട്ടില്‍ സുനില്‍ കെ. ചാണ്ടിയുടെ ഭാര്യ സിജി വര്‍ഗീസ് (34) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. ശക്തമായ മഴയിലും ഇടിമിന്നലിലും ജനല്‍ചില്ല് പൊട്ടിയപ്പോള്‍ ഇത് നോക്കാനായി പുറത്തിറങ്ങിയതായിരുന്നു സിജി. ഈ സമയം മതില്‍കെട്ട് ഇടിഞ്ഞ് സിജിയുടെ ദേഹത്ത് വീഴുകയായിരുന്നു.
ഉടന്‍ സഹോദരനും നാട്ടുകാരും ചേര്‍ന്ന് സിജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. പത്തനംത്തിട്ട ഉള്ളന്നൂര്‍ കാഞ്ഞിരമലയില്‍ കുടുംബാംഗമാണ് സിജി. ഭര്‍ത്താവ് സുനില്‍ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഇടപ്പള്ളിയില്‍ താമസിച്ചിരുന്ന സുനിലും കുടുംബവും ഒന്നര വര്‍ഷം മുമ്പാണ് വീടു വാങ്ങി പുക്കാട്ടുപടിയിലേക്ക് മാറിയത്.
ഏക മകന്‍ നാഥാന്‍ (വിദ്യാര്‍ത്ഥി). സംസ്‌കാരം ചൊവ്വാഴ്ച പന്ത്രണ്ടിന് പുത്തന്‍കുരിശ് സെമിത്തേരിയില്‍ നടക്കും.

Keywords: Kerala, Top-Headlines, Death, House-wife, hospital, House wife dies after falling wall