Join Whatsapp Group. Join now!
Aster MIMS 10/10/2023

കനത്ത മഴയില്‍ മരം വീണ് 3 ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കനത്ത മഴയില്‍ മരം വീണ് മൂന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം പൊട്ടി ഇലKasaragod, Kerala, Chengala, news, Rain, Electric post, Heavy Rain: 3 Electric posts collapsed
ചെങ്കള: (www.kasargodvartha.com 28.06.2017) കനത്ത മഴയില്‍ മരം വീണ് മൂന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം പൊട്ടി ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്ക് വീണത്. ചെങ്കള- ചേരൂര്‍ റോഡിലാണ് സംഭവം. ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈന്‍ കടന്നു പോകുന്ന മൂന്ന് വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നു വീണത്. അപകടം നടക്കുമ്പോള്‍ വാഹനമോ ആള്‍ക്കാരോ ഉണ്ടാകാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

ഇടതടവില്ലാതെ വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന റോഡാണിത്. അപകടം നടന്നയുടനെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നാട്ടുകാരും മറ്റും ഇടപെട്ട് പൊട്ടിവീണ മരം നീക്കം ചെയ്തു. വിവരമറിഞ്ഞ് ഇലക്ട്രിസിറ്റി അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതി ബന്ധം പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്.

അതേസമയം തളങ്കര തെരുവത്ത് മരം പൊട്ടി വീണ് ഇലക്ട്രിക് ലൈന്‍ തകര്‍ന്നു. ബുധനാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റില്‍ നിരവധി സ്ഥലങ്ങളില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Chengala, news, Rain, Electric post, Heavy Rain: 3 Electric posts collapsed