Join Whatsapp Group. Join now!
Aster MIMS 10/10/2023

ആരോഗ്യരംഗത്തും സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയം: ഹക്കീം കുന്നില്‍

കുത്തക മുതലാളിമാര്‍ക്കായി കാര്യങ്ങള്‍ നടത്തി കൊടുക്കുന്ന തിരക്കില്‍ സാധാരണക്കാരന്റെ Kasaragod, Health, Hakeem Kunnil, Dharna, Inauguration, News, Kerala, Hakeem Kunnil against govt.
കാസര്‍കോട്: (www.kasargodvartha.com 23.06.2017) കുത്തക മുതലാളിമാര്‍ക്കായി കാര്യങ്ങള്‍ നടത്തി കൊടുക്കുന്ന തിരക്കില്‍ സാധാരണക്കാരന്റെ ആരോഗ്യ പ്രശ്നങ്ങളില്‍ പോലും നിസംഗത കാണിക്കുന്ന സമീപനം സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങളുടെ ഭാഗമാണെന്നും ഈ സര്‍ക്കാര്‍ മുതലാളിമാര്‍ക്കൊപ്പം ആണെന്നും ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അഭിപ്രായപ്പെട്ടു.

മഴക്കാല പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ ആശുപത്രിക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ സര്‍ക്കാര്‍ സംവിധാനം സജീവമാക്കാന്‍ ജനപ്രതിനിധികള്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Kasaragod, Health, Hakeem Kunnil, Dharna, Inauguration, News, Kerala, Hakeem Kunnil against govt.


ബ്ലോക്ക് പ്രസിഡണ്ട് കെ ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. വി ആര്‍ വിദ്യാസാഗര്‍, കരുണ്‍ താപ്പ, എന്‍ കേശവ പ്രസാദ്, ആര്‍ ഗംഗാധരന്‍, ഐത്തപ്പ അമ്മങ്കോട്, ഉസ്മാന്‍ കടവത്ത്, നാം ഹനീഫ, ആര്‍ പി രമേശ് ബാബു, മനാഫ് നുളളിപ്പാടി, ഉമേശ് അണങ്കൂര്‍, കമലാക്ഷ സുവര്‍ണ്ണ, പി കെ വിജയന്‍ , കെ പി നാരായണന്‍, ബി എ ഇസ്മായില്‍, ഹനീഫ ചേരങ്കൈ, ജമീല അഹമദ്, പുരുഷോത്തമന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Kasaragod, Health, Hakeem Kunnil, Dharna, Inauguration, News, Kerala, Hakeem Kunnil against govt.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Health, Hakeem Kunnil, Dharna, Inauguration, News, Kerala, Hakeem Kunnil against govt.