Join Whatsapp Group. Join now!
Aster MIMS 10/10/2023

രണ്ട് ഉടലും ഒരു തലയും എട്ടുകാലുമായി ആട്ടിന്‍കുട്ടി പിറന്നു

രണ്ട് ഉടലും ഒരു തലയും എട്ടുകാലുമായി ആട്ടിന്‍കുട്ടി പിറന്നു. ബാലുശ്ശേരിക്കടുത്ത് കരിയാത്തുംകാവിലെ പനയുള്ളകിയില്‍ ബിജുവിന്റെ വീട്ടിലെ ആടാണ് കഴിഞ്ഞKozhikode, Kerala, Top-Headlines, news, Goat, Delivery, Goat gives rare birth
കോഴിക്കോട്: (www.kasargodvartha.com 16.06.2017) രണ്ട് ഉടലും ഒരു തലയും എട്ടുകാലുമായി ആട്ടിന്‍കുട്ടി പിറന്നു. ബാലുശ്ശേരിക്കടുത്ത് കരിയാത്തുംകാവിലെ പനയുള്ളകിയില്‍ ബിജുവിന്റെ വീട്ടിലെ ആടാണ് കഴിഞ്ഞ ദിവസം ഒരു തലയും ഒട്ടിച്ചേര്‍ന്ന രണ്ട് ഉടലുകളില്‍ ഇരുവശങ്ങളിലേക്കും എട്ടുകാലുകളുമായുള്ള ആട്ടിന്‍കുട്ടിക്ക് പ്രസവം നല്‍കിയത്.

ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ തുരുത്തില്‍ ജേക്കബ്, പി.കെ സുബ്രഹ്മണ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രസവമെടുത്തത്. ജനിച്ചപ്പോള്‍ ജീവനുണ്ടായിരുന്നുവെങ്കില്‍ പിന്നീട് ചത്തു. നേരത്തെ ബാലുശ്ശേരിക്കടുത്ത് മനുഷ്യതലയ്ക്ക് സാദൃശ്യമുള്ള ആട്ടിന്‍കുട്ടിയും പിറന്നിരുന്നു. ഇതും പിന്നീട് ചത്തുപോവുകയായിരുന്നു.



Keywords: Kozhikode, Kerala, Top-Headlines, news, Goat, Delivery, Goat gives rare birth