Join Whatsapp Group. Join now!
Aster MIMS 10/10/2023

പെണ്‍കുട്ടികളുടെ വിവാഹം മുടക്കുന്ന സംഘങ്ങള്‍ സജീവം; വീട്ടമ്മ പോലീസില്‍ പരാതി നല്‍കി

കാസര്‍കോട്ടും പരിസരങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹം മുടക്കുന്ന സംഘം സജീവമാകുന്നു. വിവാഹാലോചനകളുമായി കുടുംബങ്ങളില്‍ പോയി തിരിച്ചുവരുന്നവര്‍ പെണ്‍കുട്ടികKasaragod, Kerala, news, complaint, Police, House-wife, Gangs active for stopping girls marriages. woman filed compliant
കാസര്‍കോട്: (www.kasargodvartha.com 29.06.2017) കാസര്‍കോട്ടും പരിസരങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹം മുടക്കുന്ന സംഘം സജീവമാകുന്നു. വിവാഹാലോചനകളുമായി കുടുംബങ്ങളില്‍ പോയി തിരിച്ചുവരുന്നവര്‍ പെണ്‍കുട്ടികളെ കുറിച്ച് നാട്ടില്‍ അന്വേഷിക്കുമ്പോള്‍ അവരെ കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു വിവാഹം മുടക്കുന്ന ക്രൂരവിനോദമാണ് അരങ്ങേറുന്നത്. ഇതു കാരണം നിരവധി പെണ്‍കുട്ടികളുടെ വിവാഹം മുടങ്ങുകയാണ് ചെയ്യുന്നത്.

പെണ്‍കുട്ടികളുടെ ജീവിതം കൊണ്ട് പന്താടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട്ടെ ഒരു വീട്ടമ്മ ടൗണ്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിവാഹം മുടക്കികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വിവാഹം മുടക്കുന്നതിനെതിരെ മഹല്ല് കമ്മിറ്റികളിലും ചര്‍ച്ചയായിരുന്നു. വിവാഹം മുടക്കികളെ കൊണ്ട് പൊറുതി മുട്ടിയ കുടുംബങ്ങള്‍ പെണ്‍മക്കളുടെ ഭാവിയെ ഓര്‍ത്ത് കടുത്ത ആശങ്കയിലാണ്.

വിവാഹം മുടക്കുന്ന സംഘങ്ങളെ താക്കീത് ചെയ്യുന്നത് ഉള്‍പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി സമുദായ സംഘടനകള്‍ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ഇതിന് അറുതിവരുത്താന്‍ സാധിക്കുന്നില്ല. വിവാഹം മുടക്കുന്നവരെ സൂക്ഷിക്കുക എന്ന മുന്നറിയിപ്പുമായി നേരത്തെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വരെ പ്രത്യക്ഷപ്പെട്ടിരുന്നു. പല വിവാഹങ്ങളും സമയമടുക്കാറാകുമ്പോള്‍ പോലും മുടങ്ങിയ അനുഭവങ്ങളുമുണ്ട്.

Kasaragod, Kerala, news, complaint, Police, House-wife, Gangs active for stopping girls marriages. woman filed compliant


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, complaint, Police, House-wife, Gangs active for stopping girls marriages. woman filed compliant