Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌റ്റേഷനറി കടക്ക് തീപിടിച്ചു; ഫ്രിഡ്ജും സാധനങ്ങളും കത്തിനശിച്ചു

സ്‌റ്റേഷനറി കടക്ക് തീപിടിച്ചു. ബങ്കരക്കുന്നിലെ പുനീത് ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള നെല്ലിക്കുന്ന് ബീച്ച് റോഡിലെ മഞ്ജുനാഥ സ്‌റ്റോറിനാണ് ശനിയാഴ്ച രാത്രി തീപിടിച്ചത്. Fire, Shop, Kasaragod, Nellikunnu, Merchant, Manjunatha
കാസര്‍കോട്: (www.kasargodvartha.com 04.06.2017) സ്‌റ്റേഷനറി കടക്ക് തീപിടിച്ചു. ബങ്കരക്കുന്നിലെ പുനീത് ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള നെല്ലിക്കുന്ന് ബീച്ച് റോഡിലെ മഞ്ജുനാഥ സ്‌റ്റോറിനാണ് ശനിയാഴ്ച രാത്രി തീപിടിച്ചത്.

തീപിടുത്തം ശ്രദ്ധയില്‍പെട്ട പരിസരവാസികളാണ് പുനീതിനെ വിവരമറിയിച്ചത്. സംഭവമറിഞ്ഞ പോലീസും സ്ഥലത്തെത്തിയിരുന്നു. കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഫ്രിഡ്ജും കടയിലെ സാധനങ്ങളും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Fire, Shop, Kasaragod, Nellikunnu, Merchant, Manjunatha.