Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ഗവ. കോളജില്‍ ഇടിമിന്നലേറ്റ് കമ്പ്യൂട്ടര്‍ ലാബില്‍ തീപിടുത്തം; 40 ലക്ഷം രൂപയുടെ നഷ്ടം

കാസര്‍കോട് ഗവ. കോളജില്‍ ഇടിമിന്നലേറ്റ് കമ്പ്യൂട്ടര്‍ ലാബിന് തീപിടിച്ചു. ലാബിനകത്തുണ്ടായിരുന്ന 40 കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും ബാറ്ററി, വയറിംഗുകള്‍ എന്നിവയും പൂKasaragod, Kerala, govt.college, Computer, fire, fire force, Students, Fire in Kasaragod Govt. college
കാസര്‍കോട്: (www.kasargodvartha.com 05.06.2017) കാസര്‍കോട് ഗവ. കോളജില്‍ ഇടിമിന്നലേറ്റ് കമ്പ്യൂട്ടര്‍ ലാബിന് തീപിടിച്ചു. ലാബിനകത്തുണ്ടായിരുന്ന 40 കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും ബാറ്ററി, വയറിംഗുകള്‍ എന്നിവയും പൂര്‍ണമായും കത്തിനശിച്ചു. സീലിംഗ് തീപിടുത്തത്തെതുടര്‍ന്ന് അടര്‍ന്നുവീണു. തിങ്കളാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം.

ക്ലാസ് വിട്ട് വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങി അല്‍പസമയം കഴിഞ്ഞ ഉടനെയായിരുന്നു തീപിടുത്തമുണ്ടായത്. വലിയൊരു ഇടി മുട്ടുകയും പെട്ടെന്ന് ഗ്ലാസ് തകരുന്ന ശബ്ദം കേട്ട് വിദ്യാര്‍ത്ഥികള്‍ നോക്കിയപ്പോഴാണ് കമ്പ്യൂട്ടര്‍ ലാബില്‍ തീപിടുത്തം കണ്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും കമ്പ്യൂട്ടര്‍ ലാബ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് ഫയര്‍ഫോഴ്‌സിന് തീയണക്കാനായത്.

കോളജ് അധികൃതരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ബക്കറ്റില്‍ വെള്ളമൊഴിച്ച് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഏതാണ്ട് 40 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇത് കൂടാനും സാധ്യതയുണ്ടെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. തീ മറ്റു ഡിപാര്‍ട്‌മെന്റിലേക്കും പടര്‍ന്നെങ്കിലും പെട്ടെന്ന് തീയണക്കാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ നാശനഷ്ടം സംഭവിച്ചു.

Photos: RK Kasaragod and Hafeez Theruvath

Kasaragod, Kerala, govt.college, Computer, fire, fire force, Students, Fire in Kasaragod Govt. college








Kasaragod, Kerala, govt.college, Computer, fire, fire force, Students, Fire in Kasaragod Govt. college


കൂടുതല്‍ ചിത്രങ്ങള്‍

Keywords: Kasaragod, Kerala, govt.college, Computer, fire, fire force, Students, Fire in Kasaragod Govt. college