Join Whatsapp Group. Join now!
Aster MIMS 10/10/2023

വീടിന് തീപിടിച്ചു; മാതാവും കുഞ്ഞും പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു

വീടിന് തീപിടിച്ചത് നാട്ടില്‍ പരിഭ്രാന്തി പരത്തി. ബന്തടുക്ക മാണിമൂല ബേത്തലം അംഗണ്‍വാടിക്ക് സമീപം താമസിക്കുന്ന ചെത്തുതൊഴിലാളി പി ആര്‍ സലിയുടെ വീടിനാണ് തീKasaragod, Kerala, Bandaduka, news, fire, fire force, Fire in house; Mother and baby escaped without burning
ബന്തടുക്ക: (www.kasargodvartha.com 18.06.2017) വീടിന് തീപിടിച്ചത് നാട്ടില്‍ പരിഭ്രാന്തി പരത്തി. ബന്തടുക്ക മാണിമൂല ബേത്തലം അംഗണ്‍വാടിക്ക് സമീപം താമസിക്കുന്ന ചെത്തുതൊഴിലാളി  പി ആര്‍ സലിയുടെ വീടിനാണ് തീപിടിച്ചത്. സലിയുടെ ഭാര്യ സതീദേവിയും രണ്ടുവയസുള്ള മകന്‍ ശ്യാമും മാത്രമാണ് തല്‍സമയം വീട്ടിലുണ്ടായിരുന്നത്. അടുക്കള ഭാഗത്തുനിന്നാണ് തീപടര്‍ന്നത്.വീടിന് തീപിടിച്ച കാര്യം സതീദേവി അറിഞ്ഞിരുന്നില്ല.

ഓട് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് നോക്കിയ പരിസരവാസികള്‍ കണ്ടത് സലിയുടെ വീട്ടില്‍ നിന്നും പുക ഉയരുന്നതാണ്. നാട്ടുകാരെത്തി സതീദേവിയെയും കുഞ്ഞിനെയും വീടിന് വെളിയിലെത്തിക്കുകയും തീയണക്കുകയുമായിരുന്നു.വീടിന്റെ മേല്‍ക്കൂര ആസ്ബറ്റോസ് ഷീറ്റും ഓടും മേഞ്ഞതാണ്. ചുമര് മണ്‍കട്ട കൊണ്ട് നിര്‍മിച്ചതാണ്. അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന 50 കിലോ തൂക്കം വരുന്ന റബ്ബര്‍ഷീറ്റുകളും അടുക്കളയിലുണ്ടായിരുന്ന മറ്റുസാധനങ്ങളും കത്തിനശിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Bandaduka, news, fire, fire force, Fire in house; Mother and baby escaped without burning