Join Whatsapp Group. Join now!
Aster MIMS 10/10/2023

മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. കൊല്ലം വടക്കന്‍ മൈനാഗപ്പള്ളി നാരായണയ്യത്ത് കോളനിയില്‍ വലിയവിള വീട്ടില്‍ രവീന്ദ്രനാ (76)ണ് മകന്‍ ബിനുവിന്റെ അടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച Kollam, Assault, Attack, Death, news, Top-Headlines, Kerala, Father dies after son's attack
കൊല്ലം: (www.kasargodvartha.com 21.06.2017) മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. കൊല്ലം വടക്കന്‍ മൈനാഗപ്പള്ളി നാരായണയ്യത്ത് കോളനിയില്‍ വലിയവിള വീട്ടില്‍ രവീന്ദ്രനാ (76)ണ് മകന്‍ ബിനുവിന്റെ അടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം.

മദ്യപിച്ചെത്തിയ ബിനു പിതാവിനെ തടിക്കഷ്ണം കൊണ്ട് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പിതാവ് തല്‍ക്ഷണം തന്നെ മരണപ്പെട്ടു. ബിനുവിനെ പോലീസ് പിടികൂടിയിട്ടുണ്ട്. സ്ഥിരം മദ്യപാനിയായ ബിനു എന്നും വീട്ടിലെത്തി അക്രമം നടത്താറുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Kollam, Assault, Attack, Death, news, Top-Headlines, Kerala, Father dies after son's attack


Keywords: Kollam, Assault, Attack, Death, news, Top-Headlines, Kerala, Father dies after son's attack