കാഞ്ഞങ്ങാട്: (www.kasargodvartha.com 23.06.2017) തലശേരിയില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസിലെ പ്രതി കാസര്‍കോട് ജില്ലയിലും തട്ടിപ്പ് നടത്തി. പിണറായി പാറപ്രത്തെ വടക്കെയില്‍ അജയന്‍ ഹൊസ്ദുര്‍ഗ് അഗ്രികള്‍ച്ചറല്‍ ബാങ്കിലെ ഉദ്യോഗ കയറ്റത്തിനും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയെന്നാണ് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ അജയന്‍ റിമാന്‍ഡില്‍ കഴിയുന്ന തലശേരി സബ് ജയിലിലെത്തി ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
അജയനെ കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യാനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് ഹരജി നല്‍കി. ഇതിനിടയില്‍ അജയന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഹൈക്കോടതി വിധിപറയാനായി മാറ്റിയിട്ടുണ്ട്. ഹൊസ്ദുര്‍ഗ് സഹകരണ കാര്‍ഷിക ബാങ്കിലെ രണ്ടു ജീവനക്കാര്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി സമ്പാദിച്ചതായി സൊസൈറ്റി പ്രസിഡന്റ് കെ.വി. നാരായണന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
വെള്ളരിക്കുണ്ട് കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്നും സെക്രട്ടറിയായി വിരമിച്ച കരുവാച്ചേരിയിലെ കെ നടരാജന്‍, ബാങ്കിലെ മുന്‍ സെക്രട്ടറി കുറുന്തൂരിലെ ജോയി, ബ്രാഞ്ച് മാനേജര്‍ മേലടുക്കത്തെ ചന്ദ്രന്‍ എന്നിവരാണ് ഉദ്യോഗക്കയറ്റത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ബാങ്കില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നുവെങ്കിലും നടരാജന്‍ ഹൈക്കോടതിയെ സമീപിച്ച് സസ്പെന്‍ഷന്‍ റദ്ദാക്കി ജോലിയില്‍ തിരിച്ചു കയറിയിരുന്നു.
സ്വന്തം പേരില്‍ നാലും കേരളത്തിന് പുറത്തുള്ള പത്തോളവും വ്യാജ യൂണിവേഴ്സിറ്റികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് തലശേരി കടല്‍പ്പാലം റോഡിലെ അമൃത കോളേജില്‍ നിന്നും അജയന്‍ നിര്‍മിച്ചു വിതരണം ചെയ്തിരുന്നതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് കേരളത്തിന് അകത്തും പുറത്തും വിദേശങ്ങളിലും ജോലിയും ഉദ്യോഗക്കയറ്റവും നേടിയ നിരവധി പേരുണ്ടെന്നാണ് വിലയിരുത്തുന്നത്. പലരും പോലീസ് നിരീക്ഷണത്തിലാണ്. 2012 ലും 2016 സെപ്റ്റംബറിലും അമൃത കോളജില്‍ നടത്തിയ റെയ്ഡില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും പിടികൂടിയിരുന്നു.
Keywords: Kasaragod, Kerala, Kanhangad, news, Cheating, case, Police, complaint, Fake certificate case accused arrested