Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്ഷീരകൃഷി മേഖലയില്‍ സ് ത്രീകള്‍ക്കും യുവാക്കള്‍ക്കും മികച്ച തൊഴിലവസരങ്ങളുണ്ടാകണം: പി. സദാശിവം

ക്ഷീരകൃഷി മേഖലയില്‍ സ് ത്രീകള്‍ക്കും യുവാക്കള്‍ക്കും മികച്ച തൊഴിലവസരങ്ങളുണ്ടാകണമെന്ന് ഗThiruvananthapuram, Women, Youth, inauguration, farmer, news, Minister, Protect, Top-Headlines, Kerala,
തിരുവനന്തപുരം : (www.kasargodvartha.com 02.06.2017) ക്ഷീരകൃഷി മേഖലയില്‍ സ് ത്രീകള്‍ക്കും യുവാക്കള്‍ക്കും മികച്ച തൊഴിലവസരങ്ങളുണ്ടാകണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. ലോക ക്ഷീരദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ് ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 മില്‍മ പോലുള്ള സര്‍ക്കാര്‍ സംരംഭങ്ങളില്‍നിന്ന് പാലും പാലുത് പന്നങ്ങളും വാങ്ങി ഉപയോഗിച്ച് ആ സ്ഥാപനങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. കര്‍ഷകരുടെ കഷ്ടപ്പാടുകള്‍ പരിഹരിക്കപ്പെടണം. സംസ്ഥാനത്ത് പാലുത് പാദനത്തില്‍ സ്വയംപര്യാപ് തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനം അഭിനന്ദനീയമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
Explore dairying potential: Governor, Thiruvananthapuram, Women, Youth, inauguration, farmer, news, Minister, Protect, Top-Headlines, Kerala.

കാര്‍ഷികരംഗത്തോടുള്ള ഗവര്‍ണറുടെ നയത്തോടുള്ള ആദരവായി ഗവര്‍ണറെ ക്ഷീര വികസന വകുപ്പ് മന്ത്രി പൊന്നാടയണിയിച്ചു.

മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു, സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍ ഒ. രാജഗോപാല്‍, മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ്, ക്ഷീര കര്‍ഷക ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ രാജന്‍, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സെക്രട്ടറി അനില്‍ എസ്, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ് കുട്ടി ജേക്കബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Also Read:
ഏവിയേഷന്‍ കോഴ് സിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാരത്തില്‍

Keywords: Explore dairying potential: Governor, Thiruvananthapuram, Women, Youth, inauguration, farmer, news, Minister, Protect, Top-Headlines, Kerala.